യൂണിയൻ പബ്ളിക് സർവീസസ് കമ്മീഷൻ (യുപിഎസ്സി) നടത്തുന്ന സിവിൽ സർവീസ് പ്രിലിമിനറി പരീക്ഷ വിജ്ഞാപനം പുറപ്പെടുവിച്ചു. പ്രിലിമിനി പരീക്ഷ മേയ് 28ന് നടക്കും.ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസ് (ഐഎഎസ്), ഇന്ത്യൻ ഫോറിൻ സർവീസ് (ഐഎഫ്എസ്), ഇന്ത്യൻ പോലീസ് സർവീസ് (ഐപിഎസ്) എന്നിവയിലേക്കും ഗ്രൂപ്പ് എ, ഗ്രൂപ്പ് ബി തസ്തികകളിലേക്കും ഉദ്യോഗാർഥികളെ തെരഞ്ഞെടുക്കുന്നതിനുള്ള പ്രാഥമിക പരീക്ഷയാണിത്.
1105 ഒഴിവുകളാണ് പ്രതീക്ഷിക്കുന്നത്. രാജ്യത്തെ വിവിധ കേന്ദ്രങ്ങളിൽ പ്രിലിമിനറി പരീക്ഷ ഒരുമിച്ചാണ് നടത്തുന്നത്. ഇന്ത്യൻ ഫോറസ്റ്റ് സർവീസ് (ഐഎഫ്എസ്)ഉം സിവിൽ സർവീസിന്റെ കീഴിലാണ് കേന്ദ്രസർക്കാർ പെടുത്തിയിരിക്കുന്നത്. ഫോറസ്ട്രി പരീക്ഷയ്ക്കു തയാറെടുക്കുന്നവരും സിവിൽ സർവീസസ് പ്രിലിമിനറി പാസായിരിക്കണം.
പ്രായം: 2023 ഓഗസ്റ്റ് ഒന്ന് അടിസ്ഥാനമാക്കി 21നും 32നും മധ്യേ. എസ്സി, എസ്ടി വിഭാഗക്കാർക്ക് അഞ്ചും ഒബിസി വിഭാഗക്കാർക്ക് മൂന്നും വർഷം ഉയർന്ന പ്രായത്തിൽ ഇളവു ലഭിക്കും.
വിദ്യാഭ്യാസ യോഗ്യത: ഏതെങ്കിലും വിഷയത്തിൽ അംഗീകൃത സർവകലാശാലയിൽനിന്നും ബിരുദം.
ശാരീരികയോഗ്യത: സാധാരണ സർക്കാർ ജോലിക്ക് ആവശ്യമായ ശാരീരിക യോഗ്യതകൾ ഉണ്ടായിരിക്കണം.
ചാൻസുകളുടെ എണ്ണം: ജനറൽ-6, ഒബിസി-9, എസ്സി, എസ്ടി-പരിധികൾ ഇല്ല, വികലാംഗർ- 9.
അപേക്ഷാഫീസ്: സ്റ്റേറ്റ് ബാങ്കിന്റെ ഏതെങ്കിലും ശാഖയിൽ നിന്ന് 100 രൂപയുടെ കാഷ് ഡിപ്പോസിറ്റായി അപേക്ഷാഫീസ് അടയ്ക്കാവുന്നതാണ്. നെറ്റ് ബാങ്കിംഗ് സംവിധാനം ഉപയോഗിച്ചും ഡെബിറ്റ് കാർഡ് ഉപയോഗിച്ചും ഫീസ് അടയ്ക്കാവുന്നതാണ്. വനിതകൾ, വികലാംഗർ, എസ്സി, എസ്ടി എന്നിവർ അപേക്ഷാഫീസ് അടയ്ക്കേണ്ടതില്ല.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയ തി ഫെബ്രുവരി 21 വൈകുന്നേരം ആറ്.
അപേക്ഷ അയയ്ക്കുന്ന വിധം:www.upsconline.nic.in നിന്നു ഓണ്ലൈനായി അപേക്ഷ അയയ്ക്കാവുന്നതാണ്.