Home
|
Editorial
|
Leader Page Article
|
Local News
|
Kerala
|
National
|
International
|
Business
|
Sports
|
Obituary
|
NRI News
|
Big Screen
|
Health
Review
Back to home
പഴയ "ജവാൻ' പുതിയ കുപ്പിയിൽ
മൂന്ന് മണിക്കൂറോളം നീളമുള്ള ഒരു സിനിമ മുഴുവൻ "ഫ്ലാഷ്ബാക്ക് മോഡി'ൽ പോയാൽ എന്താകുമോ അതാണ് ഒരു ശരാശരി മലയാളി പ്രേക്ഷകന് ആറ്റ്ലി - ഷാറൂഖ് ഖാൻ ടീമിന്റെ "ജവാൻ'. "ഇത് അതല്ലേ' എന്ന് ഓരോ രംഗത്തിലും പ്രേക്ഷകനെ ചിന്തിപ്പിക്കുന്ന ഒരു "മാഷപ്പ്' ആണ് ഈ ബ്രഹ്മാണ്ഡ ചിത്രം.
സാമൂഹ്യപ്രതിബദ്ധതയുടെ മേലങ്കി അണിയിച്ച് ശങ്കറും ശിഷ്യന്മാരും 1990-കൾ മുതൽ തമിഴ് ചലച്ചിത്രലോകത്ത് തുറന്നുവിട്ട ചിത്രങ്ങളുടെ തുടർച്ചയാണ് "ജവാൻ'. ഒരു പാട്ടിന്റെ ഇടവേളയിൽ നാട് നന്നാക്കുന്ന രജനിപ്പടങ്ങളിലെ തന്ത്രം ഷാറൂഖ് ഖാൻ പല ഡോസുകളായി ഈ ചിത്രത്തിൽ ഉപയോഗിക്കുന്നു എന്നത് മാത്രമാണ് വ്യത്യാസം.
ഏതൊക്കെ സാമൂഹ്യവിഷയങ്ങളിൽ ശ്രദ്ധ പതിപ്പിക്കണം എന്ന ലിസ്റ്റ് തയാറാക്കി അതിനനുസരിച്ചുള്ള രംഗങ്ങൾ മാസ് കലർത്തിയാണെന്ന് തോന്നുന്നു ആറ്റ്ലി തിരക്കഥ ഒരുക്കിയത്. ഇതിനിടിയിൽ "ലയൺ കിംഗ്' മുതൽ ദിലീപിന്റെ ഏറ്റവും മോശം ചിത്രങ്ങളിലൊന്നായ "വെൽക്കം ടു സെൻട്രൽ ജെയിലി'ൽ നിന്ന് വരെയുള്ള കഥാപരിസരങ്ങൾ സ്ക്രീനിൽ വന്നുപോകുന്നു.
മികച്ച നിലവാരം പുലർത്തുന്ന വിഷ്വലുകൾ ഇത്തവണയും പ്രേക്ഷകർക്ക് സമ്മാനിച്ച ആറ്റ്ലി, താൻ കഴിവുള്ള സംവിധായകനാണെന്നും തിരക്കഥാ ദാരിദ്ര്യമാണ് തന്റെ പ്രശ്നമെന്നും ഈ ചിത്രത്തിലെ ഓരോ രംഗത്തിലൂടെയും പറയാതെ പറയുന്നുണ്ട്.
വടക്കു-കിഴക്കൻ മേഖലയിൽ നിന്നുള്ള കഥാപാത്രങ്ങൾക്ക് "ജവാനി'ലും വേണ്ടത്ര പ്രധാന്യം നൽകിയ ആറ്റ്ലി ആയിരിക്കും ഇന്ത്യൻ സിനിമാലോകത്ത് തുടർച്ചയായി ഈ ജനവിഭാഗത്തെ തന്റെ കഥകളിൽ ചേർത്തുനിർത്തുന്ന ഏക സംവിധായകൻ.
ഒരു പക്കാ "ദളപതി പടം' ഷാറൂഖ് ഖാന്റെ മുഖം വച്ച് ഒരുക്കിയതിന്റെ ഇടയിൽ ആകെയുള്ള ആശ്വാസം ചിത്രത്തിലെ പെൺപടയ്ക്ക് നൽകിയ പ്രാധാന്യമാണ്. പതിവ് വൈകാരിക രംഗങ്ങൾക്കപ്പുറം ഷാറൂഖ് ചിത്രങ്ങളിലെ സ്ത്രീ കഥാപാത്രങ്ങൾക്ക് സ്വാഭാവികമായി ലഭിച്ചുവരുന്ന ഒരുതരം ശാക്തിക പരിഗണന ഇവിടെയും കാണാം.
പെൺമനസുകൾക്ക് മുമ്പിൽ പലപ്പോഴും നിസഹായനായി നിന്ന്, അവരുടെ ആഗ്രഹങ്ങളെയും സ്വപ്നങ്ങളെയും ബഹുമാനിക്കുന്ന കഥാപാത്രങ്ങൾ ചെയ്ത് ഇന്ത്യൻ ബോക്സ്ഓഫീസിലെ രാജാവായി ഉയർന്നുവന്നത് കൊണ്ടായിരിക്കാം ഈ ചിത്രത്തിലും ഷാറൂഖ് അതിന് ഒരുങ്ങിയത്.
തമിഴ് മനസുകൊണ്ട് ഹിന്ദി വരികൾക്കായി അനിരുദ്ധ് രവിചന്ദർ ഒരുക്കിയ പാട്ടുകളുടെ ഈണം ചില സ്ഥലത്തെങ്കിലും കേൾവിക്കാരനെ മടുപ്പിക്കുമെങ്കിലും "ജവാന്റെ' ആകെയുള്ള പഴക്കം മൂലം ഇത് തെളിഞ്ഞുകാണാനാവില്ല എന്നത് ആശ്വാസ്യകരമാണ്.
ജോർജ് സഖറിയ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
"താനാരാ' നിങ്ങളെ ചിരിപ്പിക്കും ചിന്തിപ്പിക്കും ഉറപ്പ്
ദാമ്പത്യ ജിവതത്തിലെ വിശ്വസ്തതയും മനസിലാക്കലും ഏറ്റവും രസകരമായ രീതിയിൽ അവത
"മലൈക്കോട്ടൈ' കുലുങ്ങിയില്ല; പക്ഷേ വാലിബന് മോശമാക്കിയില്ല
അങ്ങനെ മലയാളത്തിന്റെ മോഹന്‍ലാല്‍ അവതരിച്ച ലിജോ ജോസ് പെല്ലിശേരിയുടെ "മലൈക്കോ
ഏഴു സമുദ്രങ്ങള്ക്കപ്പുറത്തെവിടെയോ മനുവിന്റെ പ്രണയവിരഹം; ഒപ്പം നമ്മളും
പ്രണയം ഒരു കടല്‍ ആണെങ്കില്‍ നോവ് അതിന്റെ കരയാണ്. ഹൃദയം ഒരു ശംഖായി ആ കരയില്‍
ചാവേറുകളുടെ കറുത്ത രാഷ്ട്രീയം
കൊല്ലാനും ചാകാനും മടിയില്ലാത്ത ഒരുകൂട്ടം പേരുടെ ചില മണിക്കൂറുകൾ നീണ്ട അനുഭവങ
തീയറ്ററുകളിൽ ഓണത്തല്ല്; ബോക്സ് ഓഫീസ് കീഴടക്കി "ആർഡിഎക്സ്'
അജഗജാന്തരം, തല്ലുമാല എന്നീ സിനിമകൾ ആക്ഷൻ രംഗങ്ങളുടെ മാസ് ഇഫക്ടാണ് പ്രേക്ഷക
വയലന്റ് രജനിയുടെ മാസ് "ജയിലർ'
ആരാധകരെയും പ്രേക്ഷകരെയും തെറ്റായ രീതിയിൽ സ്വാധീനിക്കുമെന്ന ഭീതിയിൽ, തല്ലിച്ച
അങ്ങോട്ടോ ഇങ്ങോട്ടോ? കൺഫ്യൂഷനിൽ "കുറുക്കൻ'
സുന്ദരിയായ ഒരു യുവതി കൊല്ലപ്പെടുന്ന വളരെ "വ്യത്യസ്തമായ' കഥാപശ്ചാത്താലവുമായി
കേരള ക്രൈം ഫയൽസ്: പതിഞ്ഞ താളത്തിൽ നീങ്ങുന്ന അന്വേഷണം
എഐ കാമറയെപ്പറ്റി മലയാളികൾക്ക് കേട്ടുകേൾവി പോലുമില്ലാത്ത, മലമ്പുഴയുടെ വിപ്ല
പോരാട്ടം തൊഴിലാക്കിയവരുടെ സൂപ്പർ ത്രില്ലർ
സൈക്കോ കില്ലറെ പിടിക്കാൻ നടക്കുന്ന പോലീസ് കഥാപാത്രങ്ങൾ കഴിഞ്ഞ കുറച്ച് വർഷങ്ങ
പ്രേക്ഷകന്റെ നെഞ്ചിലേക്ക് വെടിവയ്ക്കുന്ന "ഏജന്റ്'
ആദ്യ ഫ്രെയിം കാണുന്നതിന് മുമ്പ് തന്നെ ചില ചിത്രങ്ങളുടെ വിധി സ്ക്രീനിൽ തെളിഞ്ഞ് കാ
എഴുത്താഴം കൊണ്ട് അത്ഭുതപ്പെടുത്തുന്ന "പാച്ചുവും അത്ഭുതവിളക്കും'
ഒരു നവാഗതസംവിധായകൻ തന്റെ ആദ്യ ചിത്രം ഒരുക്കുമ്പോൾ ഏത് തരത്തിലുള്ള കഥ തെരഞ്
കഠിനം, കഠോരം ഈ ഇടം കണ്ടെത്തൽ ശ്രമം
ലോകത്തിൽ സ്വന്തമായി ഒരു ഇടം കണ്ടെത്തുക എന്ന മനുഷ്യന്റെ ആഗ്രഹത്തിന്റെ കഥ പറയു
പ്രേക്ഷകനിലെ പ്രണയിതാവിനെ അളക്കുന്ന "പ്രണയവിലാസം'
"പാടാത്ത പൈങ്കിളി' എന്ന ഒറ്റ നോവലിലൂടെ മലയാളിയുടെ പ്രേമ സങ്കൽപം മാറ്റിയ മുട്ട
കാണുന്നവരിലും "രോമാഞ്ചം' പടർത്തുന്ന ചിരി ചിത്രം
ഒരു കൂട്ടം ചങ്ങാതിമാർ. ഉണ്ടും ഉടുത്തും കൊടുത്തും പരാധീനതകൾക്കിയിലും അവർ ജീവ
"പഠാൻ' പ്രേക്ഷകരെ ഒന്നിപ്പിക്കുന്ന സ്വർണം
"നീയാണ് സ്വർണം; ഞങ്ങളെയെല്ലാം ഒന്നിപ്പിക്കുന്ന, മനോഹരമാക്കുന്ന സ്വർണം'- പഠാൻ എ
തല്ല് തെക്കാണെങ്കിലും കൊണ്ടത് കേരളക്കര മുഴുവൻ!
എൺപതുകളിൽ നടന്ന ഒരു കഥ! അത് ഏത് പ്രായക്കാരേയും രസിപ്പിക്കുന്ന രീതിയിൽ അവതര
ഒറ്റുകൊടുക്കുന്ന "ഒറ്റ്'
ഒറ്റ കാഴ്ചയ്ക്ക് കണ്ടിറങ്ങാനാകുന്ന ചിത്രമല്ല ഒറ്റ്. വീണ്ടും ആലോചിച്ച് ചോദ്യങ്ങൾ
ഫാന്റസിയിൽ രസിപ്പിക്കുന്ന "മഹാവീര്യർ'
നിലവാരമുള്ള തമാശകളും ടൈം ട്രാവലും ഫാന്റസിയും കോടതി വ്യവഹാരങ്ങളും അതിനുമപ്
ചാരക്കേസിന്റെ പുനര്‍വായനയോ, ശാസ്ത്രജ്ഞന്റെ ആത്മകഥയോ?
നമ്പി നാരായണന്റെ ജീവിതവും വിഖ്യാതമായ ഐഎസ്ആര്‍ഒ ചാരക്കേസിന്റെ ഭാഗികമായ ചരി
ഹൃദ്യമായ ചിത്രം പന്ത്രണ്ട്
ജേഷ്ഠാനുജന്മാരായ രണ്ടുപേര്‍. അവര്‍ നയിക്കുന്ന പന്ത്രണ്ട് പേരടങ്ങുന്ന ഒരു സംഘത്തില്‍ നടക്കുന്ന നാടകീ
കരുതലും കരുത്തുമാണ് വരയന്‍
കലിപ്പക്കര എന്നൊരു കൊച്ചു ഗ്രാമം. ആ ഗ്രാമത്തിന്റെ ഭംഗി കണ്ടാല്‍ ഏതൊരാളും ഒന്നു നോക്കി നിന്നുപോകും.
കനകം മൂലം: വേറിട്ട വഴിയിലൊരു ക്രൈംത്രില്ലർ
സിനിമയുടെ വലിപ്പച്ചെറുപ്പങ്ങള്‍ നിര്‍ണയിക്കുന്നത് പലപ്പോഴും താരങ്ങളാണ്, താര
മനം കവരുന്നു... ആഗ്രഹ സാക്ഷാത്കാരത്തിന്റെ വാങ്ക്
ചെറിയ ഇഷ്ടങ്ങളും ആഗ്രഹങ്ങളും നേടിയെടുക്കാൻ ഏറെ വെന്പുന്നവരാണ് നാം ഓരോരുത്തര
നമുക്കിടയിലേക്ക് അന്വേഷണം എത്തുമ്പോൾ...
ചില അന്വേഷണങ്ങൾ നമുക്കിടയിലേക്കുണ്ടാകും. ചെറുതെന്നു നമ്മൾ കരുതുന്ന ഒരു സംഭവ
നാനോ കാറും നാനോയല്ലാത്ത കാഴ്ചകളും; ചിരിയും ചിന്തയുമായി ഗൗതമന്റെ രഥം
ക്യാരക്റ്റര്‍ റോളുകളില്‍ പ്രേക്ഷക ഹൃദയം കവര്‍ന്ന നീരജ് മാധവനില്‍ നായക വേഷം ഭ
ത്രില്ലടിപ്പിക്കുന്ന പാതിരാ കഥ!
റിലീസാകുന്നതിനു മുന്‍പു തന്നെ ആവേശം സൃഷ്ടിച്ച അഞ്ചാം പാതിര അതുക്കും മേലെ ബോക്സോ
ക്രിസ്മസ് ആഘോഷമാക്കാന്‍ മാസ് ആക്ഷനുമായി തൃശൂര്‍പൂരം
ക്രിസ്മസ് അവധിക്കാലം ആഘോഷമാക്കാന്‍ മാസ് എന്‍ട്രിയുമായി ജയസൂര്യയുടെ തൃശൂര്പ
ആരാധനയുടെയും ആത്മാഭിമാനത്തിന്റെയും ഡ്രൈവിംഗ് ലൈസന്‍സ്
ആത്മാഭിമാനം ഏതൊരാള്‍ക്കും വിലപ്പെട്ടതാണ്. അതിന് മുറിവേറ്റാല്‍ ആരായാലും പ്രതി
പകയുടെ കനല് എരിഞ്ഞടങ്ങുന്ന മാമാങ്കം
ചരിത്രക്കഥയ്ക്കപ്പുറം വൈരാഗ്യവും പകയും നിറഞ്ഞ സമകാലിക ലോകത്തിനുള്ള സാരോപദേശ
തിരശീലയ്ക്കപ്പുറം വ്യാഖ്യാനങ്ങള്‍ നല്കുന്ന ചോല
കാട്ടുചോലയിലെ ഒളിഞ്ഞുകിടക്കുന്ന കയങ്ങള്‍പ്പോലെ ജീവിതത്തില്‍ അപ്രതീക്ഷിതമായി അഭിമുഖികരിക്കേണ്ടിവരുന്ന
മോഹൻലാലിന്റെ "മഹാഭാരത' മലയാളത്തിൽ രണ്ടാമൂഴമായി തന്നെ എത്തും
വിക്രമാദിത്യ രാജാവായി അഭയ് ഡിയോൾ തമിഴിലേക്ക്
പുലിമുരുകൻ രക്ഷിച്ചു, നമിത വീണ്ടും തിരക്കിൽ
അനുഷ്കയുടെ കാരവന് പോലീസ് കസ്റ്റഡിയില്‍; കാരണം...
കുഞ്ചാക്കോ ബോബൻ "ഒരിക്കലും ചിരിക്കില്ല..!'
അനുഷ്ക ആരാധകർ സന്തോഷിച്ചോളു, ആ വാർത്ത തെറ്റാണ്..!
സോനം കപൂർ തിരക്കിലാണ്
സിനിമ ചിത്രീകരണത്തിനിടെ അജിത്തിനു പരിക്ക്
രജനിയുടെ കാലയിൽ അംബേദ്കറായി മമ്മൂട്ടി?
പുണ്യാളൻ സിനിമാസുമായി ജയസൂര്യയും രഞ്ജിത്ത് ശങ്കറും
പ്രഭാസിനു നായികയായി പൂജ ഹെഗ്ഡെ എത്തുന്നു
കങ്കണയ്ക്ക് വിദ്യാ ബാലന്റെ വക "പണി'
Home
|
Editorial
|
Leader Page
|
Latest News
|
Local News
|
Kerala
|
National
|
International
|
Business
|
Sports
|
NRI News
|
Religion
|
Movies
|
Viral
|
4 wheel
|
Health
|
About Us
Remembrances
|
Today's news
|
Youth Special
|
Cartoons
|
Jeevithavijayam
|
Matrimonial
|
Classifieds
|
Deepika Newspaper
|
Rashtra Deepika
|
Chocolate
University News
|
Sunday Deepika
|
Business Deepika
|
Karshakan
|
Kuttikalude Deepika
|
Career Deepika
|
Sreedhanam
|
Children's Digest
|
Deepika Campus
Rashtra Deepika LTD
Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2021
, RDL. All rights reserved , To access reprinting rights please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
|
Terms of use
Copyright @ 2021 , Rashtra Deepika Ltd.