Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
പാട്ടിന്റെ ശാരദപുഷ്പവനം
ഒരു നാടിന്റെ പേരുചേർത്തു കോകിലമെന്നും വാനന്പാടിയെന്നും വിശേഷണം കേൾക്കാൻ ചില്ലറ കഴിവൊന്നും പോരാ. അസാമാന്യ പ്രതിഭയുള്ള ഗായികയാവണം. ജീവിതത്തിന്റെ ഒരു സുപ്രധാനഘട്ടത്തിൽ ഇനി പാടാൻ പോകരുതെന്ന കർശനമായ വിലക്കുകൂടി കിട്ടിയ ഗായിക എങ്ങനെയാവും ഉയർന്നുവന്നിരിക്കുക! ആ കഥയാണ് കഴിഞ്ഞ നാൾ അന്തരിച്ച പത്മഭൂഷണ്‍ ശാരദ സിൻഹ എന്ന ഫോക്, ക്ലാസിക്കൽ ഗായികയുടെ പാട്ടുവഴികൾ പറയുന്നത്.
ബിഹാറിന്റെ സ്വര കോകിലം
വർണാഭമായ സാംസ്കാരിക പാരന്പര്യമുള്ള, നാടോടി സംഗീതത്തിന്റെയും കഥകളുടെയും ശക്തമായ അടിത്തറയുള്ള ബിഹാറിൽനിന്നാണ് ശാരദ സിൻഹയുടെ സ്വരം കേട്ടുതുടങ്ങിയത്. സുപൗൾ ജില്ലയിലെ ഹുലാസ് എന്ന ഗ്രാമത്തിൽ സുഖ്ദേവ് ഠാക്കൂറിന്റെ ഒന്‍പതു മക്കളിൽ ഏക പെണ്‍കുട്ടിയായി ജനിച്ച ശാരദ മൈഥിലി ഫോക് സംഗീതത്തിലാണ് വളർന്നത്. ഭോജ്പുരി, മഗഹി, ഹിന്ദി ഗാനങ്ങളും പാടിപ്പഠിച്ചു. അലഹബാദിൽ പ്രയാഗ് സംഗീത സമിതി സംഘടിപ്പിച്ച ബസന്ത് മഹോത്സവത്തിൽ വസന്തകാലത്തെക്കുറിച്ചുള്ള നാടൻ പാട്ടുകൾ പാടി ശ്രദ്ധേയയായി. ദീപാവലിക്കു ശേഷം വരുന്ന സൂര്യ പൂജാ ഉത്സവമായ ഛഠ് വേദികളിൽ ശാരദയുടെ സ്വരം നിറഞ്ഞു. ദശലക്ഷങ്ങൾ ഭാഗമാകുന്ന, ബിഹാറിന്റെ ഏറ്റവും പ്രധാനമായ ഉത്സവമാണിത്.
ആ സ്വരം ഒട്ടനവധി സംഗീതപ്രേമികളെ ബിഹാറിലേക്ക് ആകർഷിച്ചെന്നു പറഞ്ഞാൽ അതിശയോക്തിയാവില്ല. വർഷങ്ങൾക്കുമുന്പു ശാരദ പാടിയ ഛഠ് ഗീതങ്ങൾ ഇന്നും പൂജാവേളകളിൽ കേൾക്കുന്നു. കാസറ്റ് കന്പനിക്കാരുടെ താത്പര്യക്കുറവും നല്ല വരികൾ കിട്ടാനുള്ള പ്രയാസവുംമൂലം ഇടക്കാലത്ത് അവർ ഈ ഗാനങ്ങൾ പാടുന്നതു നിർത്തിയിരുന്നു. ആരാധകരുടെ ആവശ്യം മാനിച്ചു വീണ്ടും പാട്ടുകളുണ്ടാക്കുകയും ചെയ്തു. നമ്മുടെ സന്പന്നമായ സംസ്കാരവും പാരന്പര്യവും നിലനിർത്താനാണ് ഈ പാട്ടുകളിലൂടെ ശ്രമിച്ചതെന്നു ശാരദ പറയാറുണ്ട്. അതിലവർ വിജയിക്കുകയും ചെയ്തു. നടന്ന വഴികളിലേക്കു തിരിഞ്ഞുനോക്കാൻ ലക്ഷക്കണക്കിനുപേരെ പ്രേരിപ്പിക്കുന്നുണ്ട് ആ പാട്ടുകൾ.
ഇനി പാടേണ്ട!
1970ൽ ബ്രജ്കിഷോർ സിൻഹയെ വിവാഹംകഴിച്ചത് ശാരദയുടെ ജീവിതത്തിൽ വലിയ വഴിത്തിരിവുകളുണ്ടാക്കി. മരുമകൾ പാട്ടുപാടേണ്ടതില്ല എന്നായിരുന്നു ബ്രജ്കിഷോറിന്റെ അമ്മയുടെ നിലപാട്. ആവുന്നതു പറഞ്ഞുനോക്കിയെങ്കിലും അവർ ഒട്ടും വഴങ്ങിയില്ലെന്നു മാത്രമല്ല വിലക്കു കർശനമാക്കി അവർ നിരാഹാരവും തുടങ്ങി. ധർമസങ്കടമെന്ന വാക്കിന്റെ പൊരുൾതെളിയുന്ന സമയത്തു ബ്രജ്കിഷോർ ശാരദയുടെ സ്വപ്നത്തിനൊപ്പംനിന്നു. അമ്മ പാതിസമ്മതം മൂളി- പാടാം!
പണ്ടു പാടിയ നാടോടി സംഗീതംതന്നെയാണ് ശാരദയുടെ മുന്നോട്ടുള്ള പ്രയാണത്തിന് അടിത്തറയേകിയത്. ക്ലാസിക്കൽ പാടുന്പോഴും ഫോക് ശൈലികൾ നഷ്ടപ്പെടുത്തിയില്ല. ഒപ്പമവർ സംഗീതത്തിൽ ഉന്നത വിദ്യാഭ്യാസവും നേടി- പാറ്റ്ന യൂണിവേഴ്സിറ്റിയിൽനിന്ന് മാസ്റ്റേഴ്സ് ഡിഗ്രിയും ഫോക് മ്യൂസിക്കിൽ പിഎച്ച്ഡിയും സ്വന്തമാക്കി. ബിഹാറിന്റെ സാംസ്കാരിക ചിഹ്നങ്ങളിൽ ഏറെ പ്രാധാന്യമുള്ള ഒന്നായി ശാരദയുടെ സ്വരം മാറി. ആഘോഷങ്ങളിലും പൂജകളിലും അവരുടെ സംഗീതം നിറഞ്ഞു. ആ സംഗീതം രാജ്യത്തിന്റെ മുഖ്യധാരാ സംഗീതത്തിന്റെ ഭാഗമാക്കി മാറ്റാനും അവർക്കു കഴിഞ്ഞു.
സിനിമാപ്പാട്ടിന് പ്രതിഫലം 76 രൂപ!
സൽമാൻ ഖാൻ താരമായി ഉയർന്ന "മേനേ പ്യാർ കിയാ' എന്ന ചിത്രത്തിൽ കാഹേ തോസെ സജ്നാ എന്നൊരു സുന്ദരഗീതമുണ്ട്. അതു പാടിയത് ശാരദ സിൻഹയാണെന്നു പലർക്കും അറിയില്ല. ആ പാട്ടിനു പിന്നിലൊരു കഥയുണ്ട്. സംവിധായകൻ സൂരജ് ബർജാത്യയുടെ മുത്തച്ഛൻ വിഖ്യാതനായ താരാചന്ദ് ബർജാത്യ വഴിയാണ് ശാരദയ്ക്ക് ആ സിനിമയിലേക്കു ക്ഷണം വന്നത്. ശാരദയുടെ പാട്ടുകൾ ഏറെയിഷ്ടമായിരുന്നു അദ്ദേഹത്തിന്. ബോംബെ ലാബിൽ റിക്കാർഡിംഗിനിടെയാണ് ശാരദ അവിടെയുണ്ടെന്നു സിനിമയുടെ അണിയറക്കാർ അറിയുന്നത്. നിർമാതാക്കളായ രാജ്ശ്രീ പ്രൊഡക്ഷൻസിന്റെ ഓഫീസിനു തൊട്ടടുത്താണ് ബോംബെ ലാബ്. ഒന്ന് ഓഫീസിലേക്കു വരാമോ എന്നു സന്ദേശമെത്തി. ഞങ്ങൾക്കു നിങ്ങളുടെ ശബ്ദം വലിയ ഇഷ്ടമാണ്. സിനിമയിൽ ഒരു പാട്ടു നിങ്ങൾ പാടണമെന്ന് ആഗ്രഹമുണ്ട്- അവർ അറിയിച്ചു. തീർച്ചയായും പാടാം എന്നായിരുന്നു ശാരദയുടെ മറുപടി.
കരിയറിൽ ഉയർന്നു നിൽക്കുന്ന സമയമാണ്. ഇനിയാണ് ട്വിസ്റ്റ്. ആ പാട്ടു പാടിയതിന് സൂരജ് ബർജാത്യ ശാരദയ്ക്കു നൽകിയ പ്രതിഫലം തുച്ഛമായ 76 രൂപയായിരുന്നത്രേ. ഇതു സത്യമാണോ എന്നോ, ആണെങ്കിൽ എന്തുകൊണ്ട് അങ്ങനെ സംഭവിച്ചുവെന്നോ സ്ഥിരീകരണങ്ങളില്ല. ഇക്കാര്യത്തിൽ പലരും അതൃപ്തി പ്രകടമാക്കിയിരുന്നു. ഒന്നുമില്ലാതെ ആരും ഇത്തരമൊരു കാര്യം പറഞ്ഞു നടക്കില്ലല്ലോ. എന്നിട്ടും ശാരദയ്ക്ക് ഇതൊരു വിഷയമേ അല്ലായിരുന്നു. പരാതി യാതൊന്നുമില്ലാതെ അവർ പാട്ടുകളിൽ മുഴുകി. തുടർന്നും ഏതാനും സിനിമകളിൽ പാടി.
അരികിൽ ഞാനെത്തും...
ഏതാനും ആഴ്ചകൾക്കു മുന്‍പാണ് ശാരദയുടെ ഭർത്താവ് ബ്രജ്കിഷോർ സിൻഹ അന്തരിച്ചത്. വർഷങ്ങളായി കാൻസർ ബാധിതയായിരുന്ന ശാരദയെ ഭർത്താവിന്റെ മരണം വല്ലാതെ ഉലച്ചു. കഴിഞ്ഞ ഒക്ടോബർ ഒന്നിന്, തന്റെ 72-ാം ജന്മദിനത്തിൽ ശാരദ ഫേസ്ബുക്കിൽ ഭർത്താവിന്റെ ഓർമയിൽ ഇങ്ങനെ എഴുതി:
... അത് അവസാനത്തെ കൂടിക്കാഴ്ചയാണെന്ന് അറിഞ്ഞിരുന്നില്ല. എനിക്കിപ്പോഴും അദ്ദേഹത്തിന്റെ സാന്നിധ്യം അനുഭവപ്പെടുന്നുണ്ട്. ഈ നിശബ്ദതയും ശൂന്യതയും എന്റെ ഹൃദയം മുറിപ്പെടുത്തുന്നു. ഞാൻ വേഗം വരാം.. ഇത്ര മാത്രമാണ് ഞാൻ അദ്ദേഹത്തോടു പറഞ്ഞത്.
നാലര ലക്ഷത്തിൽ ഒരുവൻ!
പതിനൊന്നു വയസുകാരൻ ജിസ്മോൻ സണ്ണി ലോഗോസ് ക്വിസ് ജേതാവ് എന്നു കേട്ടപ്പോൾ അന്പരന്നവരും അദ്ഭുതപ്പെട്ടവരും നിരവധി. വർഷ
ശബ്ദാന്തരീക്ഷം!
പുതിയ ശബ്ദങ്ങളെ സ്നേഹപൂർവം പോക്കറ്റിലാക്കാൻ അലയുന്ന ഒരാളുണ്ട് തൃശൂരിൽ. പലയിടങ്ങളിൽ സഞ്ചരിച്ച് പൂത്തോളിലെ വീടിനു മ
ആയിരം ചിറകുള്ള ചിത്രശലഭങ്ങൾ
ഈ വീൽ ചെയറിൽ ഇരുന്നു നിന്നെക്കൊണ്ട് മെഴുകുതിരി ഉണ്ടാക്കാനോ കുടയുണ്ടാക്കാനോ ഒക്കെയേ കഴിയൂ. അതുകൊണ്ട് വൊക്കേഷണൽ ട്രെയി
മകന്റെ ട്രോൾ അപ്പന്റെ പുസ്തകം!
പാലായ്ക്കു സമീപം പ്രവിത്താനം തോട്ടുപുറത്തു വീട്ടിലെ ഒരു സായാഹ്നം. വിനായക് നിര്‍മലും മക്കളായ ഫ്രാന്‍സിസ് ലിയോയും യൊഹാനു
കല്ലും മുള്ളും കലയ്ക്കു മെത്തൈ!
"വല്ലഭനു പുല്ലും ആയുധം' എന്നു കേട്ടിട്ടല്ലേയുള്ളൂ, എന്നാൽ, ശ്രീജ കളപ്പുരയ്ക്കൽ എന്ന യുവകലാകാരിയെ കണ്ടാൽ മതി, അതു സത്യ
വെള്ളം കണ്ടാൽ നീന്തും കുതിര
നീന്തൽക്കുളത്തിലിറങ്ങിയാൽ കുറച്ചുനേരം നീന്താമെന്നല്ലാതെ എന്തു സാധിക്കുമെന്നു ചിന്തിച്ച കുട്ടനാട്ടുകാരെ സർക്കാർ ജോലി
ഗുരു എന്ന അഭിമാനം
നവരാത്രിക്കാലമായി. നാദരൂപിണിക്കു മുന്നിൽ സംഗീതത്തിന്റെ ആയിരം ചെരാതുകൾ തെളിയുന്ന കാലം. വിദ്യാരംഭദിനത്തിൽ ആയിരമാ
ഇരുൾമറയിലെ വിജയഗാഥ
ബൗദ്ധിക വെല്ലുവിളിയോടെ ജനിച്ച ഏക മകൻ അഖിലുമായി ആശുപത്രികൾ കയറിയിറങ്ങുന്നതിനിടെയാണ് ജാസ്മിന്റെ കണ്ണിൽ ഇരുൾ പര
നമ്മൾ അറിയാത്ത ഈശ്വർ മാൽപെ
65 പേരുടെ ജീവൻ രക്ഷിച്ചു, നിരവധി വിലപിടിപ്പുള്ള വസ്തുക്കൾ കണ്ടെത്തി, ആരും ഭയക്കുന്ന ആഴങ്ങളിലേക്ക് തികഞ്ഞ ചങ്കൂറ്റത
You Surprised me!
മലയാളി ഇനിയും വേണ്ടത്ര തിരിച്ചറിയാതെപോയ എഴുത്തുകാരൻ, മനഃശാസ്ത്രപണ്ഡിതൻ, അധ്യാപകൻ, അന്താരാഷ്ട്ര തലത്തിൽ ബെസ്റ
മാർത്തോമ്മാശ്ലീഹ ഇന്ത്യയിൽ
മാർത്തോമ്മാ ശ്ലീഹ കേരളത്തിൽ വന്നോയെന്നു ഖണ്ഡിതമായി പറയാൻ സാധിക്കുമോ? ഈ ചോദ്യത്തിനുള്ള പണ്ഡിതോചിതമായ ഉത്തരമാണ് പ
ഫൂട്ടേജ് ഓഫ് ഗായത്രി
മഹേഷിന്റെ പ്രതികാരം, മായാനദി, കുമ്പളങ്ങി നൈറ്റ്സ് തുടങ്ങിയ സിനിമകളുടെ എഡിറ്റര്‍ സൈജു ശ്രീധരന് സംവിധാനം ചെയ്ത ആദ്യ
റീന അവർക്കെല്ലാം ജീവനാണ്!
തെരുവിൽ കിടക്കുന്നവരെ കണ്ടാൽ എത്ര കഷ്ടപ്പെട്ടാണെങ്കിലും അവരെ സുരക്ഷിതസ്ഥാനത്ത് എത്തിക്കാതെ എനിക്ക് ഉറങ്ങാനാവില്ല
പേത്തൂർത്തയുടെ വരവ്
പ്തർ എന്ന സുറിയാനി ക്രിയാപദത്തിന്റെ തത്ഭവമാണ് പേത്തുർത്ത എന്നാണ് ശക്തമായ ഒരു അഭിപ്രായം. കടന്നുപോയി, അവസാനിപ്പിച
ലോകമേ യാത്ര എന്ന ഒറ്റക്കൽ ശില്പം!
സിസ്റ്റർ മേരി ബെനീഞ്ഞ എന്ന മേരി ജോൺ തോട്ടത്തിന്റെ ലോകമേ യാത്ര ദീപികയിലൂടെ പ്രകാശിതമായിട്ട് 95 വർഷങ്ങൾ. ലോകമേ യാത്ര എ
1795ൽ വരച്ച ചിത്രം; വില 21 കോടി
ഗിൽബർട്ട് സ്റ്റുവർട്ട് എന്ന ചിത്രകാരൻ വരച്ചതും 1944 മുതൽ ന്യൂയോർക്കിലെ മെട്രോപൊളിറ്റൻ മ്യൂസിയം ഓഫ് ആർട്ടിന്റെ ശേഖ
ആരും കുറ്റവാളിയായി ജനിക്കുന്നില്ല
മകനെ അന്വേഷിച്ചു പോലീസ് വീട്ടിൽ എത്തിയപ്പോൾ അവന്റെ അച്ഛനും അമ്മയും ഭയന്നുപോയി. മകനെ എന്തിനാണ് തിരക്കി എത്തിയതെന്
പഠനത്തിൽ തോറ്റു, ഒപ്പം ജീവിതത്തിലും
കോളജ് ഹോസ്റ്റലിൽ വേണ്ടത്ര സ്വാതന്ത്ര്യം കിട്ടുന്നില്ലെന്നും അവിടത്തെ ഭക്ഷണം രുചികരമല്ലെന്നുമുള്ള പരിഭവത്തിലാണ് പ്ര
തളരാതെ, തകരാതെ മുന്നോട്ട്
അന്ധനായ അച്ഛന് ജോലി ലോട്ടറി വിൽപന .മുടന്തുള്ള അമ്മ വഴിയോരത്ത് ഉണക്കമീൻ വിൽക്കുന്നു. മൂന്നു മക്കളെ വളർത്തി മിടുക്ക
വയൽപ്പൂക്കളുടെ വരപ്രസാദം
ഇക്കഴിഞ്ഞ വർഷം 94-ാം വയസിൽ വിടവാങ്ങിയ സിഡ്നി പോയ്റ്റിയേ എന്ന ഹോളിവുഡ് പ്രതിഭ ലോക ചലച്ചിത്രപ്രേമികൾക്ക് എക്കാലവും

ആരോരുമില്ലാത്തവരുടെ വിലാപം
പരമദയനീയം എന്ന വാക്കിന്റെ അർഥമാനങ്ങൾ അടുത്തയിടെ സന്ദർശിക്കാനിടയായ ചേരിയിലെ ഒരു കൂരയിൽ കാണാനിടയായി. പുറന്പോക്
പ്രതാപമൊഴിഞ്ഞ കഫർണാം
സുവിശേഷങ്ങൾതന്നെ ‘ഈശോയുടെ സ്വന്തം പട്ടണം’ എന്നു വിശേഷിപ്പിക്കുന്ന കഫർണാം ഇന്നു നിർജനമായിക്കിടക്കുന്ന ഒരു സ്ഥലമാണ്
വഴി തെറ്റിക്കാവുന്ന വിനോദങ്ങൾ
അടയ്ക്ക മടിയിൽ വയ്ക്കാം, അടയ്ക്കാമരം മടിയിൽ വയ്ക്കാനാവില്ലെന്ന് പഴമക്കാരുടെ ഒരു പ്രമാണമുണ്ട്. ചെറിയ പ്രായത്തിൽ കു
പ്രത്യാശയുടെ സുദിനം
രോഗിക്ക് സൗഖ്യവും വിശക്കുന്നവന് ഭക്ഷണവും പീഡിതന് ആശ്വാസവും നിരാശിതന് പ്രത്യാശയും നൽകി ഈസ്റ്റർ പങ്കുവയ്ക്കലിനുള
കണ്ണീർ തോരാത്ത അമ്മ
കുടുംബങ്ങളിൽ അച്ഛനമ്മമാരുടെയും മുതിർന്നവരുടെയും ജീവിത മാതൃകയാണ് കുട്ടികൾക്കു പ്രചോദകമാകുന്നത്. മാതാപിതാക്
നാളും പ്രസവവും മിഥ്യാധാരണകളും
‘ഗർഭത്തിലുള്ളത് ആണ്‍കുട്ടിയെങ്കിൽ പൂരം നാളിൽ പ്രസവിപ്പിക്കണം. പെണ്‍കുട്ടിയെങ്കിൽ മകം നാൾ. നല്ല നാളിൽ നോർമൽ ഡെ
നന്മ വിതയ്ക്കാം വലിയ നോന്പിൽ
ലോകത്തിൽ തിൻമ നിറയുന്നതായി വേദനിക്കുന്ന ഇക്കാലത്തും നന്മയുടെ വെളിച്ചം വിതറുന്ന ഒരു പാട് നല്ല മനുഷ്യർ നമുക്കിടയി
സുഡാനിലെ കാരുണ്യമാലാഖ
ഒരു നേരമെങ്കിലും വിശപ്പടക്കാനുള്ള ആഗ്രഹത്തിൽ കുട്ടികൾ സ്കൂളിലെത്തി പഠനം നടത്തുകയാണ്. പേരിനെങ്കിലും എഴുത്തും വായ
മദ്യപരുടെ കുടുംബങ്ങളിൽ സംഭവിക്കുന്നത്
കുടുംബനാഥൻ വീടിന്റെ കാവലാളും കുടുംബനാഥ വിളക്കുമാണ്. ഇതിനു കോട്ടം വരുന്പോൾ തകരുന്നത് മക്കളുടെ ഭാവിയും കുടുംബ
സൈൻ ബോർഡ്
ലോകത്തിന്റെ നാനാഭാഗത്തു വിവിധങ്ങളായ കടകളുടെയും ഷോറൂമുകളുടെയും മറ്റു വ്യാപാര സ്ഥാപനങ്ങളുടെയും മുകളിൽ പ്രദർശ
Latest News
വയോധികയുടെ മൃതദേഹം മകന് കുഴിച്ചിട്ട സംഭവം; ഫോറന്‍സിക് ഫലം കാത്ത് പോലീസ്
യൂസ്ഡ് കാറുകൾക്ക് ഇനി ജിഎസ്ടി കൂടും; ഉയർത്തിയത് 12 ൽ നിന്ന് 18 ശതമാനത്തിലേക്ക്
ദുരന്തബാധിതരുടെ പുനരധിവാസം; മാനദണ്ഡം അർഹത മാത്രം, കരട് ലിസ്റ്റിൽ പേരുകൾ ആവർത്തിക്കുന്നത് സ്വാഭാവികമെന്ന് മന്ത്രി
നിർത്തിയിട്ടിരുന്ന ലോറിയ്ക്ക് പിന്നിൽ സ്കൂട്ടർ ഇടിച്ച് വിദ്യാർഥി മരിച്ചു
സാബുവിന്റെ ആത്മഹത്യ; അന്വേഷണത്തിന് പ്രത്യേക സംഘം

Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top