ഫ്ര​ഞ്ച് സ്കൂ​ളി​ല്‍ ക​ത്തി​യാ​ക്ര​മ​ണം; ഒ​രു വി​ദ്യാ​ര്‍​ഥിനി മ​രി​ച്ചു; മൂ​ന്നു പേ​ര്‍​ക്ക് പ​രി​ക്ക്
Saturday, April 26, 2025 7:13 AM IST
ജോ​സ് കു​മ്പി​ളു​വേ​ലി​ല്‍
പാരീ​സ്: പ​ടി​ഞ്ഞാ​റ​ന്‍ ഫ്രാ​ന്‍​സി​ലെ സ്കൂ​ളി​ല്‍ വ്യാ​ഴാ​ഴ്ച​യു​ണ്ടാ​യ ക​ത്തിയാക്ര​മ​ണ​ത്തി​ല്‍ ഒ​രു വി​ദ്യാ​ര്‍ഥി കൊ​ല്ല​പ്പെ​ടു​ക​യും മൂ​ന്ന് പേ​ര്‍​ക്ക് പ​രി​ക്കേ​ല്‍​ക്കു​ക​യും ചെ​യ്തു. പ​രി​ക്കേ​റ്റ വി​ദ്യാ​ര്‍​ഥി​ക​ളി​ല്‍ ഒ​രാ​ളു​ടെ നി​ല വ​ള​രെ ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​ണ്.

നാ​ന്‍റസി​ന് സ​മീ​പ​മു​ള്ള ഡൗ​ലോ​ണി​ലെ സ്വ​കാ​ര്യ നോ​ട്ട്-​ഡേം-ഡി-​ടൗ​ട്ട്സ്-​എ​യ്ഡ്സ് ഹൈ​സ്കൂ​ളി​ലെ ര​ണ്ട് ക്ലാസ് മു​റി​ക​ളി​ല്‍ ക​ട​ന്നാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. അ​ക്ര​മി 15 വ​യ​സു​ള്ള വി​ദ്യാ​ര്‍​ഥിയാ​ണ്.

പോ​ലീ​സ് എ​ത്തു​ന്ന​തി​ന് മു​മ്പ് അ​ധ്യാ​പ​ക​ര്‍​ക്ക് അ​ക്ര​മി​യെ അ​ധി​കൃ​ത​ർ പി​ടി​കൂ​ടി​യി​രു​ന്നു. ഹെ​ല്‍​മ​റ്റ് ധ​രി​ച്ച അ​ക്ര​മി​യു​ടെ കൈ​വ​ശം ര​ണ്ട് ക​ത്തി​ക​ളും ക​ണ്ടെ​ടു​ത്ത​താ​യി റി​പ്പോ​ർ​ട്ട്.