സ്വീ​ഡ​നി​ലെ സ്റ്റോ​ക്ഹോ​മി​ൽ ദുഃ​ഖ​വെ​ള്ളി - ഈ​സ്റ്റ​ർ ശു​ശ്രൂ​ഷ​ക​ൾ ന​ട​ത്തി
Wednesday, April 23, 2025 1:09 PM IST
ജെ​ജി മാ​ന്നാ​ർ
സ്റ്റോ​ക്ഹോം: സ്വീ​ഡ​ന്‍ മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ​യു​ടെ യു​കെ, യൂ​റോ​പ്പ്, ആ​ഫ്രി​ക്കാ ഭ​ദ്രാ​സ​ന​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ നോ​ർ​ഡി​ക് റീ​ജി​യ​ണി​ൽ ആ​ദ്യ​മാ​യി ദുഃ​ഖ​വെ​ള്ളി, ഈ​സ്റ്റ​ർ ശു​ശ്രൂ​ഷ​ക​ൾ ന​ട​ത്തി.

സ്വീ​ഡ​നി​ലെ സ്റ്റോ​ക്ഹോ​മി​ലാ​ണ് ഏ​പ്രി​ൽ 18, 19 തീ​യ​തി​ക​ളി​ലാ​യി ശു​ശ്രൂ​ഷ​ക​ൾ ന​ട​ത്ത​പ്പെ​ട്ട​ത്. ശു​ശ്രൂ​ഷ​ക​ൾ​ക്ക് ഏ​ബ്ര​ഹാം ജോ​ൺ അ​ച്ച​ൻ മു​ഖ്യ കാ​ർ​മി​ക​ത്വം വ​ഹി​ച്ചു.

ക്ര​മീ​ക​ര​ണ​ങ്ങ​ൾ​ക്ക് നോ​ർ​ഡി​ക് റീ​ജി​യ​ൺ ഓ​ർ​ത്ത​ഡോ​ക്സ് ക​മ്യൂണി​റ്റി​യു​ടെ ചു​മ​ത​ല വ​ഹി​ക്കു​ന്ന ഫാ. ജി​ബി​ൻ തോ​മ​സ് ഏ​ബ്ര​ഹാം, ട്ര​സ്റ്റി ​സ​ജോ​ഷ് വ​ർ​ഗീ​സ്, സെ​ക്ര​ട്ട​റി ​അ​ൻ​സ്‌​ലി വ​ർ​ഗീ​സ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.