ഡൽഹിയിൽ വായു ഗുണനിലവാരം അതീവ ഗുരുതര നിലയിൽ
Monday, November 4, 2024 11:17 AM IST
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത​ല​സ്ഥാ​ന​ത്ത് വാ​യു​മ​ലി​നീ​ക​ര​ണം വീ​ണ്ടും അ​തീ​വ ഗു​രു​ത​ര​നി​ല​യി​ൽ. ഇ​ന്ന​ലെ രാ​വി​ലെ ഡ​ൽ​ഹി​യി​ലെ വാ​യു​ഗു​ണ​നി​ല​വാ​ര സൂ​ചി​ക(​എ​ക്യു​ഐ) 507 ലെ​ത്തി.

ലോ​കാ​രോ​ഗ്യ സം​ഘ​ട​ന നി​ർ​ദേ​ശി​ച്ചി​രി​ക്കു​ന്ന പ​ര​മാ​വ​ധി മ​ലി​നീ​ക​ര​ണ തോ​തി​നേ​ക്കാ​ൾ 65 മ​ട​ങ്ങ് അ​ധി​കം മ​ലി​നീ​ക​ര​ണ​മാ​ണ് നി​ല​വി​ലു​ള്ള​തെ​ന്നാ​ണു റി​പ്പോ​ർ​ട്ട്. 12 മ​ണി​ക്കൂ​റി​നി​ട​യി​ലാ​ണ് 327 എ​ന്ന​തി​ൽ​നി​ന്ന് 507 ലേ​ക്ക് എ​ക്യു​ഐ എ​ത്തി​യ​ത്.

മ​ലി​നീ​ക​ര​ണം ഗു​രു​ത​ര​മാ​യ​തോ​ടെ വാ​യു​മ​ലി​നീ​ക​ര​ണ പ്ര​തി​രോ​ധ​ത്തി​നാ​യി ഗ്രേ​ഡ​ഡ് റ​സ്പോ​ണ്‍സ് ആ​ക്‌​ഷ​ൻ പ്ലാ​ൻ രാ​ജ്യ​ത​ല​സ്ഥാ​ന​ത്ത് ന​ട​പ്പാ​ക്കു​ന്നു​ണ്ട്.