ഡ്രൈ​വിം​ഗ് ടെ​സ്റ്റു​ക​ൾ​ക്കാ​യി ഇ​നി ഹൈ​ടെ​ക് കാ​റു​ക​ൾ; ഡ്രൈ​വിം​ഗ് സ്കൂ​ൾ കാ​റു​ക​ൾ​ക്ക് ടെ​സ്റ്റിം​ഗ് ഗ്രൗ​ണ്ടി​ൽ നി​രോ​ധ​നം
Monday, April 7, 2025 3:22 PM IST
അ​ബ്ദു​ല്ല നാ​ലു​പു​ര​യി​ൽ
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ലെ ആ​റ് ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ലും ഡ്രൈ​വിം​ഗ് ടെ​സ്റ്റു​ക​ൾ​ക്കാ​യി ജ​ന​റ​ൽ ട്രാ​ഫി​ക് ഡി​പ്പാ​ർ​ട്ട്‌​മെ​ന്‍റ് പൂ​ർ​ണ​മാ​യും സ​ജ്ജീ​ക​രി​ച്ച പ്ര​ത്യേ​ക വാ​ഹ​ന​ങ്ങ​ൾ പു​റ​ത്തി​റ​ക്കി.

ഡ്രൈ​വിം​ഗ് സ്‌​കൂ​ളു​ക​ൾ ന​ൽ​കു​ന്ന മു​മ്പ് ഉ​പ​യോ​ഗി​ച്ച വാ​ഹ​ന​ങ്ങ​ൾ​ക്ക് പ​ക​ര​മാ​യാ​ണ് ഈ ​പ്ര​ത്യേ​ക ടെ​സ്റ്റ് കാ​റു​ക​ൾ വ​രു​ന്ന​ത്. മ​റ്റു കാ​റു​ക​ൾ ഇ​നി ഡ്രൈ​വിം​ഗ് ടെ​സ്റ്റി​ൽ ഉ​പ​യോ​ഗി​ക്കാ​ൻ അ​നു​വാ​ദ​മി​ല്ല.