മ​ല​യി​ൻ​കീ​ഴി​ൽ വീ​ട് കു​ത്തി തു​റ​ന്ന് മോ​ഷ​ണം
Sunday, June 16, 2024 6:42 AM IST
കാ​ട്ടാ​ക്ക​ട: മ​ല​യി​ൻ​കീ​ഴി​ൽ വീ​ട് കു​ത്തി തു​റ​ന്ന് മോ​ഷ​ണം . ക​ന്നു​വി​ള സ്വ​ദേ​ശി മ​നോ​ജി​ന്‍റെ വീ​ട്ടി​ലാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്. മൂ​ന്ന് പ​വ​ന്‍റെ ആ​ഭ​ര​ണ​വും 30,000 രൂ​പ​യും വീ​ട്ടി​ൽ നി​ന്നും ക​വ​ർ​ന്നു. മ​നോ​ജും വീ​ട്ടു​കാ​രും അ​മ്പ​ല​ത്തി​ൽ പോ​യി തി​രി​കെ വ​രു​മ്പോ​ഴാ​ണ് മോ​ഷ​ണം ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​ത്.

വീ​ടി​ന്‍റെ മു​ൻ വാ​തി​ൽ കു​ത്തി തു​റ​ന്ന നി​ല​യി​ലാ​യി​രു​ന്നു. അ​ല​മാ​ര ത​ക​ർ​ത്താ​ണ് ആ​ഭ​ര​ണം ഉ​ൾ​പ്പ​ടെ ക​വ​ർ​ന്ന​ത്. ഫിം​ഗ​ർ പ്രി​ന്‍റ് ഉ​ദ്യോ​ഗ​സ്ഥ​രും ഡോ​ഗ് സ്ക്വാ​ഡും സ്ഥ​ല​ത്ത് പ​രി​ശോ​ധ​ന ന​ട​ത്തി.
മ​ല​യി​ൻ​കീ​ഴ് പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി