ര​വീ​ന്ദ്ര ജ​ഡേ​ജ അ​ന്താ​രാ​ഷ്ട്ര ടി20 ​യി​ല്‍ നി​ന്ന് വി​ര​മി​ച്ചു
Sunday, June 30, 2024 5:30 PM IST
ന്യൂ​ഡ​ല്‍​ഹി: ട്വ​ന്‍റി-20 ലോ​ക​കി​രീ​ടം ഇ​ന്ത്യ സ്വ​ന്ത​മാ​ക്കി​യ​തി​ന് പി​ന്നാ​ലെ വി​ര​മി​ക്കു​ന്ന മൂ​ന്നാ​മ​ത്തെ താ​ര​മാ​യി ര​വീ​ന്ദ്ര ജ​ഡേ​ജ. അ​ന്താ​രാ​ഷ്ട്ര ടി20​യി​ല്‍ ഇ​നി ക​ളി​ക്കി​ല്ലെ​ന്ന് താ​രം സാ​മൂ​ഹി​ക​മാ​ധ്യ​മ​ത്തി​ലൂ​ടെ അ​റി​യി​ച്ചു.

രാ​ജ്യ​ത്തി​നാ​യി ത​ന്‍റെ ക​ഴി​വി​ന്‍റെ പ​ര​മാ​വ​ധി ന​ല്‍​കി​യെ​ന്നും ടി20 ​ലോ​ക​കി​രീ​ടം നേ​ടി​യ​ത് സ്വ​പ്‌​ന സാ​ക്ഷാ​ത്കാ​ര​മാ​ണെ​ന്നും താ​രം കു​റി​ച്ചു. അ​ഭി​മാ​ന​ത്ത​ത്തോ​ടെ​യാ​ണ് അ​ന്താ​രാ​ഷ്ട്ര ടി20 ​യി​ല്‍ നി​ന്ന് വി​ട​വാ​ങ്ങു​ന്ന​തെ​ന്നും ജ​ഡേ​ജ കു​റി​ച്ചു. ത​ന്നെ പി​ന്തു​ണ​ച്ച എ​ല്ലാ​വ​ര്‍​ക്കും ന​ന്ദി അ​റി​യി​ക്കു​ന്ന​താ​യും താ​രം അ​റി​യി​ച്ചു.

മ​റ്റ് ഫോ​ര്‍​മാ​റ്റു​ക​ളി​ല്‍ രാ​ജ്യ​ത്തി​നാ​യി ഇ​നി​യും ക​ള​ത്തി​ലി​റ​ങ്ങു​മെ​ന്ന് ജ​ഡേ​ജ വ്യ​ക്ത​മാ​ക്കി. ഇ​ന്ത്യ​യ്ക്ക് വേ​ണ്ടി 74 ടി20 ​മ​ത്സ​ര​ങ്ങ​ളി​ല്‍ ക​ളി​ച്ച താ​രം 515 റ​ണ്‍​സാ​ണ് എ​ടു​ത്ത​ത്. 54 വി​ക്ക​റ്റു​ക​ളും സ്വ​ന്ത​മാ​ക്കി​യ​ട്ടു​ണ്ട്.

ലോ​ക​ക​പ്പ് വി​ജ​യ​ത്തി​ന് ശേ​ഷം നാ​യ​ക​ന്‍ രോ​ഹി​ത് ശ​ര്‍​മ​യും സൂ​പ്പ​ര്‍ താ​രം വി​രാ​ട് കോ​ഹ്‌​ലി​യും അ​ന്താ​രാ​ഷ്ട്ര ടി20​യി​ല്‍ നി​ന്ന് വി​ര​മി​ച്ചി​രു​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.