യാ​ത്രാ​രേ​ഖ​ക​ളി​ല്ല: 11 ബം​ഗ്ലാ​ദേ​ശി​ക​ള്‍ അ​റ​സ്റ്റി​ല്‍
Sunday, June 30, 2024 3:53 PM IST
അ​ഗ​ര്‍​ത്ത​ല: മ​തി​യാ​യ യാ​ത്രാ​രേ​ഖ​ക​ളി​ല്ലാ​തെ ഇ​ന്ത്യ​യി​ലെ​ത്തി​യ ബം​ഗ്ലാ​ദേ​ശി​ക​ളെ അ​റ​സ്റ്റു ചെ​യ്തു. ത്രി​പു​ര​യു​ടെ ത​ല​സ്ഥാ​ന​മാ​യ അ​ഗ​ര്‍​ത്ത​ല​യി​ല്‍ നി​ന്നാ​ണ് ഇ​വ​രെ അ​റ​സ്റ്റു ചെ​യ്ത​ത്.

അ​ഗ​ര്‍​ത്ത​ല റെ​യി​ല്‍​വെ സ്റ്റേ​ഷ​നി​ല്‍ നി​ന്ന് രാ​ജ്യ​ത്തി​ന്‍റെ മ​റ്റ് പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്ക് ക​ട​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തി​ല്‍ നി​ല്‍​ക്കു​ന്ന​തി​നി​ടെ​യാ​ണ് ബം​ഗ്ലാ​ദേ​ശി​ക​ളെ ആ​ര്‍​പി​എ​ഫ് പി​ടി​കൂ​ടി​യ​ത്. ഇ​ന്ത്യ-​ബം​ഗ്ലാ​ദേ​ശ് അ​തി​ര്‍​ത്തി​യി​ല്‍ അ​ന​ധി​കൃ​ത കു​ടി​യേ​റ്റം വ​ര്‍​ധി​ക്കു​ന്ന സാ​ഹ​പ​ര്യ​ത്തി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​വ​ര്‍​ക്ക് യാ​ത്രാ​രേ​ഖ​ക​ളി​ല്ലെ​ന്ന് മ​ന​സി​ലാ​യ​ത്.

സു​ജ​ന്‍ റാ​ണ, അ​സി​സു​ല്‍ ഷെ​യ്ഖ് , ലി​മോ​ണ്‍ , ന​ര്‍​ഗി​സ് അ​ക്ത​ര്‍ , യൂ​സ​ഫ് അ​ലി , ഷ​ഹി​ദു​ല്‍ ഇ​സ്ലാം, നി​പ മ​ണ്ഡ​ല്‍ , അ​ഖെ ബീ​ഗം , ഒ​മി അ​ക്ത​ര്‍ , സ​ജി​ബ് അ​ലി , അ​സ്മ ബി​ശ്വാ​സ് തു​ട​ങ്ങി​യ​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. അ​ഗ​ര്‍​ത്ത​ല റെ​യി​ല്‍​വേ പൊ​ലീ​സാ​ണ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്.

RELATED NEWS