സി​പി​എം ശ​ക്തി​കേ​ന്ദ്ര​ങ്ങ​ളി​ൽ പ്ര​വ​ർ​ത്ത​നം ഊ​ർ​ജി​ത​മാ​ക്കാ​ൻ ബി​ജെ​പി
Sunday, June 30, 2024 11:47 AM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ സി​പി​എം ശ​ക്തി​കേ​ന്ദ്ര​ങ്ങ​ളി​ൽ പ്ര​വ​ർ​ത്ത​നം ഊ​ർ​ജി​ത​മാ​ക്കാ​ൻ ബി​ജെ​പി. ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ സി​പി​എം ശ​ക്തി​കേ​ന്ദ്ര​ങ്ങ​ളി​ൽ നേ​ട്ട​മു​ണ്ടാ​ക്കി​യെ​ന്ന വി​ല​യി​രു​ത്ത​ലി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ബി​ജെ​പി പു​തി​യ നീ​ക്ക​ത്തി​നൊ​രു​ങ്ങു​ന്ന​ത്. ശ​നി​യാ​ഴ്ച ചേ​ർ​ന്ന നേ​തൃ​യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം.

ക​ണ്ണൂ​രും കാ​സ​ർ​ഗോ​ട്ടും പി.​കെ. കൃ​ഷ്ണ​ദാ​സി​ന് ചു​മ​ത​ല ന​ൽ​കി. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ത​ല​ശേ​രി​യി​ൽ കൃ​ഷ്ണ​ദാ​സ് മ​ത്സ​രി​ച്ചേ​ക്കും. ത​ല​ശേ​രി​യി​ൽ പ്ര​വ​ർ​ത്തി​ച്ചു​കൊ​ണ്ട് ക​ണ്ണൂ​രും കാ​സ​ർ​ഗോ​ഡും നോ​ക്ക​ണം എ​ന്നാ​ണ് കൃ​ഷ്ണ​ദാ​സി​ന് പാ​ർ​ട്ടി ന​ൽ​കി​യി​രി​ക്കു​ന്ന നി​ർ​ദേ​ശം. കൃ​ഷ്ണ​ദാ​സ് ഇ​ത് അം​ഗീ​ക​രി​ച്ച​താ​യാ​ണ് വി​വ​രം.

വ​യ​നാ​ട് ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ചു​മ​ത​ല എം.​ടി. ര​മേ​ശി​ന് ന​ൽ​കി.ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ സി​പി​എ​മ്മി​ന്‍റെ ശ​ക്തി​കേ​ന്ദ്ര​ങ്ങ​ളി​ൽ നി​ന്ന് വോ​ട്ടു​ക​ൾ കാ​ര്യ​മാ​യി ഒ​ഴു​കി എ​ന്നാ​ണ് ബി​ജെ​പി​യു​ടെ വി​ല​യി​രു​ത്ത​ൽ.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.