പോ​ലീ​സി​ന് വീ​ണ്ടും നാ​ണ​ക്കേ​ട്; പോ​ക്സോ കേ​സ് പ്ര​തി ക​സ്റ്റ​ഡി​യി​ൽ നി​ന്നും ചാ​ടി​പ്പോ​യി
Sunday, May 19, 2024 2:31 PM IST
പ​ത്ത​നം​തി​ട്ട: പോ​ക്സോ, സൈ​ബ​ർ കേ​സി​ലെ പ്ര​തി പ​ത്ത​നം​തി​ട്ട പോ​ലീ​സി​ന്‍റെ ക​സ്റ്റ​ഡി​യി​ൽ നി​ന്നും ചാ​ടി​പ്പോ​യി. ലു​ക്ക്ഔ​ട്ട് നോ​ട്ടീ​സ് ഇ​റ​ക്കി ഡ​ൽ​ഹി വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്നും ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത പ്ര​തി​യാ​ണ് ചാ​ടി​പ്പോ​യ​ത്.

ഡ​ൽ​ഹി​യി​ൽ നി​ന്നും ഇ​യാ​ളെ നാ​ട്ടി​ലേ​ക്ക് കൊ​ണ്ടു​വ​രു​ന്ന​തി​നി​ടെ​യാ​ണ് സം​ഭ​വം. ത​മി​ഴ്നാ​ട്ടി​ലെ കാ​വേ​രി​പ്പ​ട്ട​ണ​ത്ത് വ​ച്ചാ​ണ് പോ​ലീ​സി​നെ വെ​ട്ടി​ച്ച് പ്ര​തി മു​ങ്ങി​യ​ത്. പ്രാ​ഥ​മി​ക ആ​വ​ശ്യ​ത്തി​ന് പോ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട പ്ര​തി പോ​ലീ​സ് ക​ബ​ളി​പ്പി​ച്ച് ര​ക്ഷ​പെ​ടു​ക​യാ​യി​രു​ന്നു.

ഇ​യാ​ൾ​ക്കാ​യി കേ​ര​ള പോ​ലീ​സും ത​മി​ഴ്നാ​ട് പോ​ലീ​സും പ്ര​ദേ​ശ​ത്ത് തി​ര​ച്ചി​ൽ ന​ട​ത്തു​ക​യാ​ണ്. ര​ണ്ട് വ​ർ​ഷ​മാ​യി പോ​ലീ​സി​നെ വെ​ട്ടി​ച്ച് ന​ട​ന്ന പ്ര​തി​യെ​യാ​ണ് ലു​ക്ക്ഔ​ട്ട് നോ​ട്ടീ​സ് ഇ​റ​ക്കി പോ​ലീ​സ് നാ​ട്ടി​ൽ എ​ത്തി​ച്ച​ത്. ഇ​യാ​ളാ​ണ് ര​ക്ഷ​പെ​ട്ട​ത്.

സം​ഭ​വ​ത്തെ​ക്കു​റി​ച്ച് പ​ത്ത​നം​തി​ട്ട ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി അ​ന്വേ​ഷ​ണ​ത്തി​ന് നി​ർ​ദ്ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. പോ​ലീ​സു​കാ​ർ​ക്കെ​തി​രേ വ​കു​പ്പു​ത​ല ന​ട​പ​ടി​ക്ക് സാ​ധ്യ​ത​യു​ണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.