സ്വര്‍ണവില വീണ്ടും ഉയരങ്ങളിലേക്ക്; പവന് 82,080 രൂപ
സ്വര്‍ണവില വീണ്ടും ഉയരങ്ങളിലേക്ക്; പവന് 82,080 രൂപ
Tuesday, September 16, 2025 11:09 PM IST
കൊ​​​ച്ചി: സം​​​സ്ഥാ​​​ന​​​ത്ത് സ്വ​​​ര്‍ണ​​​വി​​​ല വീ​​​ണ്ടും ഉ​​​യ​​​ര​​​ങ്ങ​​​ളി​​​ലേ​​​ക്ക്. ഇ​​​ന്ന​​​ലെ ഗ്രാ​​​മി​​​ന് 80 രൂ​​​പ​​​യും പ​​​വ​​​ന് 640 രൂ​​​പ​​​യും വ​​​ര്‍ധി​​​ച്ച് സ​​​ര്‍വ​​​കാ​​​ല റി​​​ക്കാ​​​ര്‍ഡി​​​ല്‍ തു​​​ട​​​രു​​​ക​​​യാ​​​ണ്. ഇ​​​തോ​​​ടെ ച​​​രി​​​ത്ര​​​ത്തി​​​ല്‍ ആ​​​ദ്യ​​​മാ​​​യി ഗ്രാ​​​മി​​​ന് 10,260 രൂ​​​പ​​​യും പ​​​വ​​​ന് 82,080 രൂ​​​പ​​​യു​​​മാ​​​യി.

അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര സ്വ​​​ര്‍ണ​​​വി​​​ല ട്രോ​​​യ് ഔ​​​ണ്‍സി​​​ന് 3681 ഡോ​​​ള​​​റാ​​​ണ്. 18 കാ​​​ര​​​റ്റ് സ്വ​​​ര്‍ണ​​​ത്തി​​​ന് ഗ്രാ​​​മി​​​ന് 60 രൂ​​​പ വ​​​ര്‍ധി​​​ച്ച് 8,425 രൂ​​​പ​​​യാ​​​യി. 14 കാ​​​ര​​​റ്റ് സ്വ​​​ര്‍ണ​​​ത്തി​​​ന് ഗ്രാ​​​മി​​​ന് 6,560 രൂ​​​പ​​​യും 9 കാ​​​ര​​​റ്റ് സ്വ​​​ര്‍ണ​​​ത്തി​​​ന് ഗ്രാ​​​മി​​​ന് 4,230 രൂ​​​പ​​​യു​​​മാ​​​ണ് വി​​​പ​​​ണി​​​വി​​​ല.


വെ​​​ള്ളി​​​വി​​​ല വ​​​ര്‍ധ​​​ന​​​യും തു​​​ട​​​രു​​​ക​​​യാ​​​ണ്. ട്രോ​​​യ് ഔ​​​ണ്‍സി​​​ന് 42.54 ഡോ​​​ള​​​റി​​​ലാ​​​ണ് അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര വി​​​ല. ഒ​​​രു പ​​​വ​​​ന്‍ സ്വ​​​ര്‍ണം ഏ​​​റ്റ​​​വും കു​​​റ​​​ഞ്ഞ പ​​​ണി​​​ക്കൂ​​​ലി​​​യി​​​ല്‍ വാ​​​ങ്ങ​​​ണ​​​മെ​​​ങ്കി​​​ല്‍ 90,000 രൂ​​​പ​​​യ്ക്ക് അ​​​ടു​​​ത്ത് ന​​​ല്‍കേ​​​ണ്ടി​​​വ​​​രും.

ദീ​​​പാ​​​വ​​​ലി അ​​​ടു​​​ക്കു​​​ന്ന​​​തി​​​നാ​​​ല്‍ വി​​​ല ഇ​​​നി​​​യും ഉ​​​യ​​​രു​​​മെ​​​ന്ന സൂ​​​ച​​​ന​​​ക​​​ളാ​​​ണ് പു​​​റ​​​ത്തു​​​വ​​​രു​​​ന്ന​​​തെ​​​ന്ന് ഓ​​​ള്‍ കേ​​​ര​​​ള ഗോ​​​ള്‍ഡ് ആ​​​ന്‍ഡ് സി​​​ല്‍വ​​​ര്‍ മ​​​ര്‍ച്ച​​​ന്‍റ്സ് അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍ സം​​​സ്ഥാ​​​ന ജ​​​ന​​​റ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി അ​​​ഡ്വ.​​​എ​​​സ്.​​​ അ​​​ബ്‌​​​ദു​​​ള്‍ നാ​​​സ​​​ര്‍ പ​​​റ​​​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.