റബർ ഉത്പാദനം വർധിച്ചു: റബർബോർഡ്
റബർ ഉത്പാദനം വർധിച്ചു:  റബർബോർഡ്
Friday, June 21, 2024 11:55 PM IST
കോ​ട്ട​യം: ക​ഴി​ഞ്ഞ സാ​മ്പ​ത്തി​കവ​ര്‍​ഷം (2023-24) 4,92,682 ട​ണ്‍ റ​ബ​ര്‍ ഇ​റ​ക്കു​മ​തി ചെ​യ്ത​പ്പോ​ള്‍ 4,199 ട​ണ്‍ മാ​ത്ര​മാ​ണു ക​യ​റ്റു​മ​തി​യെ​ന്ന് റ​ബ​ര്‍ ബോ​ര്‍​ഡ്. ഇ​തേ​കാ​ല​യ​ള​വി​ല്‍ 18,069 ട​ണ്‍ കോ​മ്പൗ​ണ്ട​ഡ് റ​ബ​ര്‍ ക​യ​റ്റു​മ​തി ചെ​യ്ത​പ്പോ​ള്‍ 1,69,820 ട​ണ്‍ ഇ​റ​ക്കു​മ​തി​യും ചെ​യ്തു.

കോ​ട്ട​യ​ത്ത് ന​ട​ന്ന 187-ാമ​ത് റ​ബ​ര്‍​ബോ​ര്‍​ഡ് യോ​ഗ​ത്തി​ല്‍ അ​വ​ത​രി​പ്പി​ച്ച സ്ഥി​തി​വി​വ​ര​ക്ക​ണ​ക്കു​ക​ളി​ലാ​ണ് ഇ​റ​ക്കു​മ​തി​യും ക​യ​റ്റു​മ​തി​യും ത​മ്മി​ലു​ള്ള ഗ​ണ്യ​മാ​യ അ​ന്ത​രം വ്യ​ക്ത​മാ​ക്കു​ന്ന​ത്. ഡ​യ​റ​ക്‌ടറേ​റ്റ് ജ​ന​റ​ല്‍ ഓ​ഫ് കൊ​മേ​ഴ്‌​സ്യ​ല്‍ ഇ​ന്‍റ​ലി​ജ​ന്‍​സ് ആ​ന്‍​ഡ് സ്റ്റാ​റ്റി​സ്റ്റി​ക്‌​സാ​ണ് ക​ണ​ക്കു​ക​ള്‍ പ്ര​സി​ദ്ധീ​ക​രി​ച്ച​ത്.


പ്ര​കൃ​തി​ദ​ത്ത റ​ബ​റു​ത്പാ​ദ​നം ക​ഴി​ഞ്ഞ സാ​മ്പ​ത്തി​ക (2023-24) വർഷത്തിൽ‍ 2.1 ശ​ത​മാ​നം വ​ര്‍​ധി​ച്ച് 8,57,000 ട​ണ്ണി​ലെ​ത്തി. 2022-23ല്‍ 8,39,000 ​ട​ണ്‍ ആ​യി​രു​ന്നു ഉ​ത്പാ​ദ​നം. റ​ബ​റി​ന്‍റെ ആ​ഭ്യ​ന്ത​ര ഉ​പ​യോ​ഗ​ത്തി​ലും വ​ര്‍​ധ​ന​യു​ണ്ടാ​യി​ട്ടു​ണ്ട്.

ക​ഴി​ഞ്ഞ​വ​ര്‍​ഷ​ത്തെ ഉ​പ​യോ​ഗം 14,16,000 ട​ണ്ണാ​യി​രു​ന്നു. 2022-23ല്‍ 13,50,000 ​ട​ണ്‍ റ​ബ​ര്‍ രാ​ജ്യ​ത്ത് ഉ​പ​യോ​ഗി​ക്ക​പ്പെ​ട്ടി​രു​ന്നു. റ​ബ​റു​പ​യോ​ഗ​ത്തി​ല്‍ 4.9 ശ​ത​മാ​നം വ​ര്‍​ധ​ന​യു​ണ്ടാ​യി​ട്ടു​ണ്ട്. 2024-25ല്‍ ​റ​ബ​റു​ത്പാ​ദ​നം 8,75,000 ട​ണ്ണും ഉ​പ​യോഗം 14,25,000 ട​ണ്ണും ആ​യി​രി​ക്കു​മെ​ന്നാ​ണു പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ന്ന് റ​ബ​ര്‍ ബോ​ര്‍​ഡ് വ്യ​ക്ത​മാ​ക്കി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.