ഇസ്രയേലിൽ കനത്ത സുരക്ഷ, വിമാനസർവീസുകൾ റദ്ദാക്കി
ഇസ്രയേലിൽ കനത്ത സുരക്ഷ, വിമാനസർവീസുകൾ റദ്ദാക്കി
Sunday, September 29, 2024 3:06 AM IST
ടെ​ൽ അ​വീ​വ്: ഹി​സ്ബു​ള്ള ത​ല​വ​ൻ ഹ​സ​ൻ നസറു​ള്ള​യെ വ​ധി​ച്ച​തി​നു പി​ന്നാ​ലെ ഇ​സ്ര​യേ​ലി​ലെ​ങ്ങും സു​ര​ക്ഷ ശ​ക്ത​മാ​ക്കി. വ​ട​ക്ക​ൻ ഇ​സ്ര​യേ​ലി​ൽ തു​റ​ന്ന സ്ഥ​ല​ങ്ങ​ളി​ൽ പ​ത്തു പേ​ർ​ക്കും അ​ക​ത്ത് 150 പേ​ർ​ക്കു​മാ​യി ഒ​ത്തു​ചേ​ര​ലു​ക​ൾ പ​രി​മി​ത​പ്പെ​ടു​ത്തി.

ത​ല​സ്ഥാ​ന​മാ​യ ടെ​ൽ അ​വീ​വ് ന​ഗ​ര​മു​ൾ​പ്പെ​ടു​ന്ന മ​ധ്യ ഇ​സ്ര​യേ​ലി​ൽ ആ​യി​ര​ത്തി​ല​ധി​കം പേ​ർ പ​ങ്കെ​ടു​ക്കു​ന്ന പ​രി​പാ​ടി​ക​ൾ നി​രോ​ധി​ച്ചു. ആ​വ​ശ്യം വ​ന്നാ​ൽ സു​ര​ക്ഷാ മു​ൻ​ക​രു​ത​ലു​ക​ൾ അ​റി​യി​ക്കു​മെ​ന്ന് സൈ​നി​ക​വ​ക്താ​വ് റി​യ​ർ അ​ഡ്മി​റ​ൽ ഡാ​നി​യ​ൽ ഹാ​ഗാ​രി പ​റ​ഞ്ഞു.

ടെ​ൽ അ​വീ​വി​ലേ​ക്കു​ള്ള മി​ക്ക വി​മാ​ന​സ​ർ​വീ​സു​ക​ളും റ​ദ്ദാ​ക്കി. ചി​ല സ​ർ​വീ​സു​ക​ൾ വൈ​കു​ക​യു​മാ​ണ്. നാ​ളെ വൈ​കു​ന്നേ​രം ആ​റു​വ​രെ​യാ​ണു നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്. അ​തേ​സ​മ​യം, യെ​മ​നി​ൽ​നി​ന്ന് ഇ​സ്ര​യേ​ൽ ല​ക്ഷ്യ​മാ​ക്കി ഇ​ന്ന​ലെ തൊ​ടു​ത്ത മി​സൈ​ൽ രാ​ജ്യ​ത്ത് എ​ത്തു​ന്ന​തി​നു​മു​മ്പ് ത​ട​ഞ്ഞ​താ​യി ഇ​സ്ര​യേ​ൽ പ്ര​തി​രോ​ധ സേ​ന അ​റി​യി​ച്ചു.


മി​സൈ​ലാ​ക്ര​മ​ണ സൂ​ച​ന ല​ഭി​ച്ച​തോ​ടെ ജ​ന​ങ്ങ​ൾ​ക്ക് അ​പാ​യ​സ​ന്ദേ​ശം ന​ൽ​കി​യ​താ​യും പ്ര​തി​രോ​ധ വ​ക്താ​വ് കൂ​ട്ടി​ച്ചേ​ർ​ത്തു. യെ​മ​നി​ലെ ഹൂ​തി വി​മ​ത​രാ​ണ് മി​സൈ​ലാ​ക്ര​മ​ണം ന​ട​ത്തി​യ​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.