പിന്തുണച്ച് അമേരിക്ക, അപലപിച്ച് റഷ്യ
പിന്തുണച്ച് അമേരിക്ക, അപലപിച്ച് റഷ്യ
Sunday, September 29, 2024 3:06 AM IST
ന്യൂ​യോ​ർ​ക്ക്: ഹി​സ്ബു​ള്ള മേ​ധാ​വി ഹ​സ​ൻ ന​സ​റു​ള്ള​യു​ടെ കൊ​ല​പാ​ത​ക​ത്തി​നു പി​ന്നാ​ലെ പ​ശ്ചി​മേ​ഷ്യ​യി​ൽ സം​ഘ​ർ​ഷം രൂ​ക്ഷ​മാ​കു​ന്ന​തി​നി​ടെ ഇ​സ്ര​യേ​ലി​നു പി​ന്തു​ണ​യു​മാ​യി അ​മേ​രി​ക്ക.

സ്വ​യം പ്ര​തി​രോ​ധി​ക്കാ​ൻ ഇ​സ്ര​യേ​ലി​ന് അ​വ​കാ​ശ​മു​ണ്ടെ​ന്നും ഇ​ക്കാ​ര്യ​ത്തി​ൽ രാ​ജ്യ​ത്തി​ന് അ​മേ​രി​ക്ക​യു​ടെ പൂ​ർ​ണ പി​ന്തു​ണ​യു​ണ്ടാ​കു​മെ​ന്നും യു​എ​സ് പ്ര​തി​രോ​ധ സെ​ക്ര​ട്ട​റി ലോ​യ്ഡ് ഓ​സ്റ്റി​ൻ പ​റ​ഞ്ഞു.

മ​ധ്യേ​ഷ്യ​യി​ലെ സം​ഘ​ർ​ഷം വ്യാ​പി​പ്പി​ക്കാ​നോ ല​ബ​ന​നി​ലെ സാ​ഹ​ച​ര്യ​ങ്ങ​ളെ ദു​രു​പ​യോ​ഗി​ക്കാ​നോ ഇ​റാ​നെ​യോ ആ ​രാ​ജ്യം പി​ന്തു​ണ​യ്ക്കു​ന്ന സം​ഘ​ട​ന​ക​ളെ​യോ അ​നു​വ​ദി​ക്കി​ല്ലെ​ന്നും ഓ​സ്റ്റി​ൻ വ്യ​ക്ത​മാ​ക്കി.


ഇ​സ്രേ​ലി പ്ര​തി​രോ​ധ​മ​ന്ത്രി യോ​വ് ഗാ​ല​ന്‍റി​നെ ഫോ​ണി​ൽ വി​ളി​ച്ചാ​ണ് യു​എ​സ് പ്ര​തി​രോ​ധ സെ​ക്ര​ട്ട​റി ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. മേ​ഖ​ല​യി​ലെ യു​എ​സ് സു​ര​ക്ഷാ​സ​ന്നാ​ഹ​ങ്ങ​ൾ ഇ​സ്ര​യേ​ലി​ന്‍റെ പ്ര​തി​രോ​ധ​ത്തി​നാ​യി ഉ​പ​യോ​ഗി​ക്കു​മെ​ന്ന് പെ​ന്‍റ​ഗ​ൺ വ​ക്താ​വ് പാ​റ്റ് റൈ​ഡ​ർ പ്ര​സ്താ​വ​ന​യി​ൽ അ​റി​യി​ച്ചു.

അ​തേ​സ​മ​യം, ഹി​സ്ബു​ള്ള മേ​ധാ​വി ഹ​സ​ൻ ന​സ്രു​ള്ള​യെ കൊ​ല​പ്പെ​ടു​ത്തി​യ​തി​നെ റ​ഷ്യ അ​പ​ല​പി​ച്ചു. ഇ​ത്ത​രം പ്ര​കോ​പ​ന​ങ്ങ​ൾ മേ​ഖ​ല​യി​ലെ സം​ഘ​ർ​ഷം രൂ​ക്ഷ​മാ​ക്കാ​നേ ഉ​പ​ക​രി​ക്കൂ​വെ​ന്ന് ക്രം​ലി​ൻ വ​ക്താ​വ് പ​റ​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.