പുരി അപകടം: അന്വേഷിക്കാൻ പ്രത്യേകസമിതി
പുരി അപകടം: അന്വേഷിക്കാൻ പ്രത്യേകസമിതി
Thursday, July 3, 2025 1:57 AM IST
ഭുവ​​​നേ​​​ശ്വ​​​ർ: ഒ​​​ഡീഷയിൽ പു​​​രി​​​ര​​​ഥ​​​ഘോഷയാ​​​ത്ര​​​ക്കി​​​ടെ ശ്രീ ​​​ഗു​​​ണ്ടി​​​ച്ച ക്ഷേ​​​ത്ര​​​ത്തി​​​നു സ​​​മീ​​​പം തി​​​ക്കി​​​ലും തി​​​ര​​​ക്കി​​​ലും മൂ​​​ന്നു​​​പേ​​​ർ മ​​​രി​​​ച്ച​​​തി​​​നെ​​​ക്കു​​​റി​​​ച്ച് അ​​​ന്വേ​​​ഷി​​​ക്കാ​​​ൻ നാ​​​ലം​​​ഗ​​​സ​​​മി​​​തി​​​യെ നി​​​യോ​​​ഗി​​​ച്ചു.

ഡെ​​​വ​​​ല​​​പ്മെ​​​ന്‍റ് കമ്മീഷ​​​ണ​​​ർ അ​​​നു ഗാ​​​ർ​​​ഗി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള സം​​​ഘം ഒ​​​രു​​​മാ​​​സ​​​ത്തി​​​ന​​​കം റി​​​പ്പോ​​​ർ​​​ട്ട് സ​​​മ​​​ർ​​​പ്പി​​​ക്ക​​​ണ​​​മെ​​​ന്നും സ​​​ർ​​​ക്കാ​​​ർ നി​​​ർ​​​ദേ​​​ശി​​​ച്ചി​​​ട്ടു​​​ണ്ട്.


ക​​​ഴി​​​ഞ്ഞ ഞാ​​​യ​​​റാ​​​ഴ്ച​​​യു​​​ണ്ടാ​​​യ അ​​​പ​​​ക​​​ട​​​ത്തി​​​ൽ മൂ​​ന്നു​​പേ​​രു​​ടെ മ​​ര​​ണ​​ത്തി​​നു പു​​റ​​മേ അ​​​ന്പ​​​തി​​​ലേ​​​റെ​​​പ്പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​ൽ​​ക്കു​​ക​​യും ചെ​​യ്തി​​രു​​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.