കേജരിവാൾ സുപ്രീംകോടിയിൽ
കേജരിവാൾ സുപ്രീംകോടിയിൽ
Monday, June 24, 2024 3:54 AM IST
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി ഹൈ​ക്കോ​ട​തി ജാ​മ്യം ത​ട​ഞ്ഞ​തി​നെ​ത്തു​ട​ർ​ന്ന് ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ൾ സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ചു. കേ​സ് ഇ​ന്നു പ​രി​ഗ​ണി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​ണ് കേ​ജ​രി​വാ​ളി​ന്‍റെ അ​ഭി​ഭാ​ഷ​ക​ൻ സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

വ്യാ​ഴാ​ഴ്ച കേ​ജ​രി​വാ​ളി​ന് ഡ​ൽ​ഹി റോ​സ് അ​വ​ന്യു കോ​ട​തി ജാ​മ്യം ന​ൽ​കി​യെ​ങ്കി​ലും വെ​ള്ളി​യാ​ഴ്ച ഹൈ​ക്കോ​ട​തി ജാ​മ്യം ത​ട​ഞ്ഞു. കേ​സ് ഫ​യ​ൽ പ​ഠി​ക്കാ​തെ​യാ​ണ് വി​ചാ​ര​ണ​ക്കോ​ട​തി ജ​ഡ്ജി ജാ​മ്യം ന​ൽ​കി​യ​തെ​ന്ന് ഇ​ഡി​യു​ടെ അ​ഭി​ഭാ​ഷ​ക​ൻ ഹൈ​ക്കോ​ട​തി​യെ അ​റി​യി​ച്ച​തി​നെ​ത്തു​ട​ർ​ന്നാ​ണ് ജാ​മ്യം ത​ട​ഞ്ഞ​ത്. ഇ​തി​നെ​തി​രേ​യാ​ണ് കേ​ജ​രി​വാ​ൾ സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ചി​രി​ക്കു​ന്ന​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.