കൊ​ച്ചി സ​ന്ദ​ര്‍​ശി​ച്ച് നോ​ര്‍​വീ​ജി​യ​ന്‍ കപ്പൽ
കൊ​ച്ചി സ​ന്ദ​ര്‍​ശി​ച്ച്  നോ​ര്‍​വീ​ജി​യ​ന്‍ കപ്പൽ
Sunday, April 6, 2025 2:46 AM IST
കൊ​​​ച്ചി: നോ​​​ര്‍​വീ​​​ജി​​​യ​​​ന്‍ ക്രൂ​​​യി​​​സ് ലൈ​​​ന്‍ (എ​​​ന്‍​സി​​​എ​​​ല്‍) ന​​​വീ​​​ക​​​രി​​​ച്ച ക​​​പ്പ​​​ലാ​​​യ നോ​​​ര്‍​വീ​​​ജി​​​യ​​​ന്‍ സ്‌​​​കൈ കൊ​​​ച്ചി സ​​​ന്ദ​​​ര്‍​ശി​​​ച്ചു. 846 അ​​​ടി (258 മീ​​​റ്റ​​​ര്‍) നീ​​​ള​​​വും 77,104 ട​​​ണ്‍ ഭാ​​​ര​​​വു​​​മു​​​ള്ള നോ​​​ര്‍​വീ​​​ജി​​​യ​​​ന്‍ സ്‌​​​കൈ 1944 അ​​​തി​​​ഥി​​​ക​​​ളെ​​​യും 899 ക്രൂ ​​​അം​​​ഗ​​​ങ്ങ​​​ളെ​​​യു​​​മാ‍യാ​​​ണ് കൊ​​​ച്ചി​​​യി​​​ലെ​​​ത്തി​​​യ​​​ത്.

1999ല്‍ ​​​ക​​​ട​​​ലി​​​ലി​​​റ​​​ക്കു​​​ക​​​യും 2024 ല്‍ ​​​ന​​​വീ​​​ക​​​രി​​​ക്കു​​​ക​​​യും ചെ​​​യ്ത ക​​​പ്പ​​​ലി​​​ല്‍ വൈ​​​വി​​​ധ്യ​​​മാ​​​ര്‍​ന്ന ഡൈ​​​നിം​​​ഗ് വേ​​​ദി​​​ക​​​ള്‍, വി​​​നോ​​​ദ സ്ഥ​​​ല​​​ങ്ങ​​​ള്‍, വി​​​നോ​​​ദ സൗ​​​ക​​​ര്യ​​​ങ്ങ​​​ള്‍ എ​​​ന്നി​​​വ ഉ​​​ള്‍​ക്കൊ​​​ള്ളു​​​ന്നു.

കൊ​​​ച്ചി​​​യി​​​ല്‍നി​​​ന്ന് പു​​​റ​​​പ്പെ​​​ടു​​​ന്ന ക​​​പ്പ​​​ല്‍ പോ​​​ര്‍​ട്ട് ക്ലാ​​​ങ് (മ​​​ലേ​​​ഷ്യ), ഫൂ​​​ക്ക​​​റ്റ് (താ​​​യ്‌​​​ല​​​ന്‍​ഡ്), ഗാ​​​ലെ (ശ്രീ​​​ല​​​ങ്ക), മം​​​ഗ​​​ലാ​​​പു​​​രം , മോ​​​ര്‍​മു​​​ഗാ​​​വോ , മും​​​ബൈ, ദു​​​ബാ​​​യ്, അ​​​ബു​​​ദാ​​​ബി എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലെ തു​​​റ​​​മു​​​ഖ​​​ങ്ങ​​​ളി​​​ലും അ​​​ടു​​​പ്പി​​​ക്കും.​​​


ആ​​​ഗോ​​​ള യാ​​​ത്രി​​​ക​​​ര്‍​ക്ക് ഏ​​​റെ താ​​​ത്പ​​​ര്യ​​​മു​​​ള്ള സ്ഥ​​​ല​​​മെ​​​ന്ന നി​​​ല​​​യി​​​ല്‍ എ​​​ഷ്യ​​​യി​​​ലെ പ്ര​​​മു​​​ഖ വി​​​നോ​​​ദ​​​സ്ഥ​​​ല​​​ങ്ങ​​​ള്‍ എ​​​ന്‍​സി​​​എ​​​ല്ലി​​​ന്‍റെ പ്ര​​​ധാ​​​ന ശ്ര​​​ദ്ധാ​​​കേ​​​ന്ദ്ര​​​മാ​​​യി തു​​​ട​​​രു​​​ന്ന​​​താ​​​യും അ​​​തി​​​നൊ​​​പ്പം കൊ​​​ച്ചി​​​യി​​​ലെ നോ​​​ര്‍​വീ​​​ജി​​​യ​​​ന്‍ സ്‌​​​കൈ​​​യു​​​ടെ വ​​​ര​​​വോ​​​ടെ ലോ​​​ക​​​മെ​​​മ്പാ​​​ടും കേ​​​ര​​​ള​​​ത്തി​​​ന്‍റെ പ്ര​​​കൃ​​​തി സൗ​​​ന്ദ​​​ര്യം, ക്ഷേ​​​മം, സം​​​സ്‌​​​കാ​​​രം എ​​​ന്നി​​​വ കാ​​​ണാ​​​നു​​​ള്ള അ​​​വ​​​സ​​​രം യാ​​​ത്ര​​ക്കാ​​​ര്‍​ക്ക് ന​​​ല്‍​കു​​​ന്ന​​​താ​​​യും നോ​​​ര്‍​വീ​​​ജി​​​യ​​​ന്‍ ക്രൂ​​​യി​​​സ് ലൈ​​​ന്‍ ഇ​​​ന്ത്യ ക​​​ണ്‍​ട്രി ഹെ​​​ഡ് മ​​​നോ​​​ജ് സിം​​​ഗ് പ​​​റ​​​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.