മലങ്കര ഓര്‍ത്തഡോക്‌സ് സഭയിൽ ഇന്നു കാതോലിക്കാ ദിനം
മലങ്കര ഓര്‍ത്തഡോക്‌സ് സഭയിൽ ഇന്നു കാതോലിക്കാ ദിനം
Sunday, April 6, 2025 2:46 AM IST
കോ​ട്ട​യം: മ​ല​ങ്ക​ര ഓ​ര്‍ത്ത​ഡോ​ക്‌​സ് സ​ഭ ഇ​ന്നു കാ​തോ​ലി​ക്കാ ദി​ന​മാ​യി ആ​ച​രി​ക്കും. വ​ലി​യ നോ​മ്പി​ലെ 36 -ാം ദിനമായ ഞാ​യ​റാ​​ഴ്ചയാണ് സ​ഭാ ദി​ന​മാ​യി നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്. എ​ല്ലാ ദേ​വാ​ല​യ​ങ്ങ​ളി​ലും സ​ഭാ പ​താ​ക ഉ​യ​ര്‍ത്തു​ക​യും കാ​തോ​ലി​ക്കാ​ദി​ന പ്ര​തി​ജ്ഞ എ​ടു​ക്കു​ക​യും ചെ​യ്യും.

സ​ഭാ​ധ്യ​ക്ഷ​ന്‍ ബ​സേ​ലി​യോ​സ് മാ​ര്‍ത്തോ​മ്മാ മാ​ത്യൂ​സ് തൃ​തീ​യ​ന്‍ കാ​തോ​ലി​ക്കാ ബാ​വാ മൈ​ല​മ​ണ്‍ സെ​ന്‍റ് ജോ​ര്‍ജ് ഓ​ര്‍ത്ത​ഡോ​ക്‌​സ് പ​ള്ളി​യി​ല്‍ വി​ശു​ദ്ധ കു​ര്‍ബാ​ന​യ​ര്‍പ്പി​ക്കും.


ദേ​വ​ലോ​കം കാ​തോ​ലി​ക്കേ​റ്റ് അ​ര​മ​ന​യി​ല്‍ രാ​വി​ലെ 6.30ന് ​അ​ര​മ​ന മാ​നേ​ജ​ര്‍ യാ​ക്കോ​ബ് തോ​മ​സ് റ​മ്പാ​ന്‍ പ​താ​ക ഉ​യ​ര്‍ത്തും. സ​ഭ​യി​ലെ സാ​മ്പ​ത്തി​ക​മാ​യി ബു​ദ്ധി​മു​ട്ട് അ​നു​ഭ​വി​ക്കു​ന്ന വി​ധ​വ​ക​ള്‍ക്ക് പെ​ന്‍ഷ​ന്‍ തു​ട​ങ്ങി ഒ​ട്ടേ​റെ പ​ദ്ധ​തി​ക​ള്‍ കാ​തോ​ലി​ക്കാ​ദി​ന നി​ധി സ​മാ​ഹ​ര​ണ​ത്തി​ലൂ​ടെ ന​ട​പ്പി​ലാ​ക്കും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.