വെയിൽപ്പച്ച
ശാന്താ തുളസീധരൻ
പേജ്: 86 വില: ₹ 120
പ്രഭാത് ബുക്ക് ഹൗസ്,
തിരുവനന്തപുരം
ഫോൺ: 9446362105
ജീവിതത്തെ വൈകാരിക സത്യസന്ധതയോടെ അവതരിപ്പിക്കാൻ ശ്രമിക്കുന്ന കവിതകൾ. രാസവളം ചേർക്കാത്ത ജൈവകവിതകൾ എന്ന് ആസ്വാദകൻ മുഖക്കുറിപ്പിൽ പറയുന്നു. പ്രണയവും മനുഷ്യബന്ധങ്ങളും തിരസ്കരണങ്ങളും ഒറ്റപ്പെടലുമെല്ലാം കവിതകളിൽ നിറയുന്നു.
സഞ്ചാരി
കാരയ്ക്കാമണ്ഡപം വാസുദേവൻ
പേജ്: 64 വില: ₹ 90
പ്രഭാത് ബുക്ക് ഹൗസ്,
തിരുവനന്തപുരം
ഫോൺ: 9446362105
വരികൾക്കിടയിൽ വായിക്കാൻ ധാരാളം ഒളിപ്പിച്ചുവച്ചിരിക്കുന്ന കവിതകൾ. സഹൃദയർക്ക് ആഹ്ലാദം പകരാനുള്ള വക വരികളിലുണ്ട്. വെറുതെ വാക്കിന്റെ തത്വമറിഞ്ഞ് മൗനമായിരിക്കാനല്ല സാരമറിഞ്ഞു പ്രവർത്തിക്കാനാണ് കവിയുടെ ആഹ്വാനം.
പെൺപെരുമയുടെ നക്ഷത്രവെളിച്ചങ്ങൾ
നിരഞ്ജൻ കെ. മനോജ്
പേജ്: 96 വില: ₹ 160
യേസ് പ്രസ്, പെരുന്പാവൂർ
ഫോൺ: 9048588887
ധീരമായ നിലപാടുകൾക്കൊണ്ടും വേറിട്ട ചിന്താരീതികൾക്കൊണ്ടും ലോകത്തിനു വെളിച്ചമേകിയ ഒരു പിടി പെൺകുട്ടികളെ വായനക്കാരുടെ ശ്രദ്ധയിലേക്കു കൊണ്ടുവരുന്നു. ഗ്രേറ്റ തുൻബർഗ് മുതൽ നാജത് ബെൽകാസിം വരെയുള്ളവരെ അടുത്തറിയാം.
കൃതികൾ സന്പൂർണം- വാല്യം 1
ഇടമറ്റം രത്നപ്പൻ
പേജ്: 532 വില: ₹ 590
ബുക്ക് മീഡിയ, പാലാ
ഫോൺ: 9447536240
ഗാന്ധിയൻ ശൈലിയിൽ ജീവിതത്തെ മുന്നോട്ടുനയിച്ച അധ്യാപകനും എഴുത്തുകാരനുമായ ഇടമറ്റം രത്നപ്പന്റെ തെരഞ്ഞെടുത്ത പ്രസംഗവിഷയങ്ങളാണ് ഈ ഗ്രന്ഥത്തെ ഈടുറ്റതാക്കുന്നത്. ആദർശജീവിതം നയിച്ച അദ്ദേഹം കടന്നുപോയെങ്കിലും അക്ഷരങ്ങളിലൂടെ ബാക്കിവച്ചത് വരുംതലമുറയ്ക്കു പ്രചോദനമാണെന്ന് ഈ ഗ്രന്ഥം വിളിച്ചോതുന്നു.