ഡോ. ജാസ്മിൻ
ജോൺസൺ എംഡി
വിവ.: ഫാ. പീറ്റർ
പഞ്ഞിക്കാരൻ
കപ്പുച്ചിൻ
പേജ്: 146 വില: ₹ 140
ഏകം ബുക്സ്, തൃശൂർ
ഫോൺ: 9995238683
ഡോ. ജാസ്മിൻ ജോൺസൺ എഴുതിയ ഹെർ പാസ്ഒാവർ എന്ന ഗ്രന്ഥത്തിന്റെ മലയാളം വിവർത്തനം. ആർത്തവ വിരാമ ഘട്ടത്തിൽ ഒരു സ്ത്രീക്ക് ശാരീരിക/മാനസിക തലങ്ങളിലുണ്ടാകുന്ന വൃതിയാനങ്ങൾ കുടുംബാംഗങ്ങൾക്കു മനസിലാക്കാനും അതനുസരിച്ചു പെരുമാറാനും സഹായിക്കുന്ന ഗ്രന്ഥം.
കേരള നവോത്ഥാന ശില്പികൾ
ജോസ്
ചന്ദനപ്പള്ളി
പേജ്: 224 വില: ₹ 350
അനശ്വരം ബുക്സ്,
തിരുവനന്തപുരം
ഫോൺ: 9496196751
കേരളത്തെ സാമൂഹികവും സാംസ്കാരികവുമായി ഉന്നതിയിലേക്കും പരിവർത്തനത്തിലേക്കും നയിച്ച പ്രതിഭകളെ പരിചയപ്പെടുത്തുന്ന ഗ്രന്ഥം. ശ്രീ ശങ്കരാചാര്യർ മുതൽ അക്കമ്മ ചെറിയാൻ വരെയുള്ള 53 അമൂല്യവ്യക്തിത്വങ്ങളുടെ ജീവിതവും പ്രവർത്തനങ്ങളും പരിചയപ്പെടുത്തുന്നു.
സുഖമാണീ നോവ്
കോട്ടുകാൽ സത്യൻ
പേജ്: 80 വില: ₹ 110
പ്രഭാത് ബുക്ക് ഹൗസ്,
തിരുവനന്തപുരം
ഫോൺ: 9400967357
നോവും സുഖവും മാറിമാറി സമ്മാനിക്കുന്ന ഒരുപിടി കവിതകൾ. ആരും പ്രതീക്ഷിക്കാത്ത വിഷയങ്ങളെപ്പോലും കവിതയിലേക്കു കൊണ്ടുവരാനും സ്വതന്ത്രമായ ശൈലികൾ അവതരിപ്പിക്കാനും ശ്രമിച്ചിട്ടുണ്ട്. സമൂഹത്തെ തൊട്ടറിയാൻ സഹായിക്കുന്ന വരികൾ.
സെക്കൻഡ് ഇന്നിംഗ്സ്
ഫാ. ഡോ. തോമസ്
അന്പൂക്കൻ സിഎംഐ
പേജ്: 140 വില: ₹ 200
വിമല ബുക്സ്, കാഞ്ഞിരപ്പള്ളി
ഫോൺ: 9495638516
അറുപതു വയസിനു മുകളിലുള്ളവരുടെ ജീവിതത്തെക്കുറിച്ചുള്ള ഗ്രന്ഥം. അവരുടെ കുടുംബാംഗങ്ങൾ, അവരെ പരിചരിക്കുന്നവർ, പൊതുസമൂഹം എന്നിവർ അറിഞ്ഞിരിക്കേണ്ടതും മനസിലാക്കേണ്ടതുമായ കാര്യങ്ങളാണ് വിഷയം. വയോജനങ്ങൾക്ക് ആത്മവിശ്വാസം പകരുന്ന പുസ്തകം.
സീബ്ര
സി.പി. സതീഷ്കുമാർ
പേജ്: 82 വില: ₹ 135
ഹരിതം ബുക്സ്, കോഴിക്കോട്
ഫോൺ: 9539064489
പ്രകൃതിയുടെ ഭാഗമായുള്ള ജീവിത ദർശനങ്ങൾ നിറഞ്ഞു നിൽക്കുന്ന കവിതകൾ. അപ്പർ കുട്ടനാട് ദേശത്തിന്റെ ഹൃദയം ഈ കവിതകളിൽ കണ്ടെത്താം. ഒാർമകളും ഭാവനകളും കാഴ്ചകളും വരികൾക്കു ജീവനേകുന്നു.