വിശുദ്ധ ശാസ്ത്രജ്ഞർ
ഫാ. ജസ്റ്റിൻ
അവണൂപറന്പിൽ
ഒസിഡി
പേജ്: 116 വില: ₹ 150
കാർമൽ ഇന്റർനാഷണൽ പബ്ലിഷിംഗ് ഹൗസ്,
തിരുവനന്തപുരം
ഫോൺ: 0471 2327253
ആധുനിക ലോകത്തെ ആഴത്തിൽ സ്വാധീനിച്ച കർമല സഭയിലെ വിശുദ്ധരായ കൊച്ചുത്രേസ്യയെയും എഡിത്ത് സ്റ്റെയിനെയും കൂടുതൽ പഠിക്കാൻ സഹായിക്കുന്ന ഗ്രന്ഥം. അവരുടെ രചനകളിലെ പ്രമേയങ്ങളിലെ ഏകതാഭാവത്തെ കണ്ടെത്തുകയാണ് ഗ്രന്ഥകാരൻ.
പ്രേമത്തിന്റെ പൊലിയാത്ത കഥ
ജേക്കബ് മൂഞ്ഞപ്പിള്ളി
പേജ്: 432 വില: ₹ 550
ആത്മ ബുക്സ്,
കോഴിക്കോട്
ഫോൺ: 9746077500
യേശുവിന്റെ ജനനം മുതൽ അന്ത്യം വരെയുള്ള ജീവിത സംഭവങ്ങൾ ആകർഷകവും ലളിതവുമായ ഭാഷയിൽ അവതരിപ്പിച്ചിരിക്കുന്ന നോവൽ. വെറുമൊരു വിവരണമെന്നതിലുപരി കഥയും ചരിത്രവും നാടകവും അലങ്കാരവും സഞ്ചാരസാഹിത്യവുമൊക്കെ ഇഴചേർന്ന മലയാള സാഹിത്യത്തിലെ അപൂർവം ഇതിഹാസങ്ങളിലൊന്ന്.
നമ്മുടെ രാഷ്ട്രപതിമാർ
ജോസ് ചന്ദനപ്പള്ളി
പേജ്: 200 വില: ₹ 300
അനശ്വര ബുക്സ്,
തിരുവനന്തപുരം
ഫോൺ: 9496196751
ഇന്ത്യയുടെ ഇതുവരെയുള്ള രാഷ്ട്രപതിമാരെ അടുത്തറിയാൻ സഹായിക്കുന്ന ഗ്രന്ഥം. രാഷ്ട്രപതി തെരഞ്ഞെടുപ്പിന്റെ നടപടി ക്രമങ്ങൾ, ചരിത്രം, ഒാരോരുത്തരും നേടിയ വോട്ടുകൾ, രാഷ്ട്രപതിയുടെ അധികാരങ്ങൾ തുടങ്ങി സമഗ്ര വിവരങ്ങളടങ്ങിയ വൈജ്ഞാനിക ഗ്രന്ഥം.
ത്രോണോസിലെ സൂര്യൻ
ഫാ. സജി ജോർജ്
ഇടനാട്ടുകിഴക്കേതിൽ
ഐഒസി
പേജ്: 418 വില: ₹ 400
ബഥനി പബ്ലിക്കേഷൻസ്,
കോട്ടയം
ഫോൺ: 0481 2578494
വിശുദ്ധ കുർബാനയെക്കുറിച്ചുള്ള സൂക്ഷ്മമായ അന്വേഷണം. പ്രത്യേകിച്ച് അന്ത്യോക്യൻ ആരാധാനക്രമത്തിലെ കുർബാനയുടെ പ്രാർഥനയും അനുഷ്ഠാനങ്ങളും അതിലൂടെ പ്രകാശിതമാകുന്ന ദൈവശാസ്ത്രവും അവതരിപ്പിക്കുന്നു. വിശുദ്ധ കുർബാ നയെക്കുറിച്ചുള്ള ധ്യാനപൂർവകമായ പഠനത്തിന് ഉപകാരപ്രദം.