സ്റ്റാൻസ്വാമി: അധഃസ്ഥിതരുടെ മിശിഹ
അഡ്വ. സന്തോഷ് കണ്ടംചിറ
പേജ്: 123 വില: ₹ 200
മീഡിയ ഹൗസ്, ഡൽഹി
ഫോൺ: 9555642600
സമൂഹത്തിന്റെ പിന്നാന്പുറങ്ങളിലേക്കു തള്ളപ്പെട്ടവർക്കു വേണ്ടി മരണംവരെ പോരാടിയ മനുഷ്യസ്നേഹി സ്റ്റാൻ സ്വാമിയുടെ ജീവിതവും പ്രവർത്തനങ്ങളും തുറന്നുകാട്ടുന്ന ഗ്രന്ഥം. നീതി കിട്ടാത്തവർക്കുവേണ്ടിയുള്ള പോരാട്ടങ്ങളും അദ്ദേഹം നേരിട്ട അനീതികളും വായിക്കാം.
പലമതസാരവുമേകം
എഡി: സുനിൽ പി. ഇളയിടം
പേജ്: 352 വില: ₹ 450
കേരള സാഹിത്യ അക്കാദമി, തൃശൂർ
ശ്രീനാരായണഗുരുവിന്റെ നേതൃത്വത്തിൽ നടന്ന സർവമത സമ്മേളനത്തിന് ഒരു നൂറ്റാണ്ട് തികയുന്ന വേളയിൽ പ്രസിദ്ധീകരിച്ച സ്മാരക ഗ്രന്ഥം. സമ്മേളനവുമായി ബന്ധപ്പെട്ട ചരിത്രവസ്തുതകളും സമ്മേളനത്തിന്റെ സമകാലിക വായനകളും ഉൾപ്പെടുന്നു.
ഒറ്റമുറി
ജോൺസൺ കക്കയം
പേജ്: 88 വില: ₹ 130
ആൻ ബുക്സ്, കോഴിക്കോട്
വേണ്ടത്ര ഏകാഗ്രതയും ഏകാന്തതയും കിട്ടാത്ത കാലത്തു ജീവിക്കേണ്ടി വരുന്നവന്റെ അമർഷങ്ങളും ആശങ്കകളും നിഴലിക്കുന്ന കവിതകൾ. സമകാലിക ജീവിതക്കാഴ്ചകളെക്കുറിച്ചുള്ള സന്ദേഹങ്ങളും വിമർശനങ്ങളും തൊട്ടറിയാം.
പ്രകാശഗോപുരങ്ങൾ
ഡോ. സിറിയക് തോമസ്
പേജ്: 320 വില: ₹ 440
ജീവൻ ബുക്സ്, ഭരണങ്ങാനം
ഫോൺ: 8078999125
കേരള സമൂഹത്തിൽ ശ്രദ്ധേയനായ ഡോ. സിറിയക് തോമസ് തന്റെ ജീവിതത്തിൽ കണ്ടുമുട്ടിയ ഉജ്വല വ്യക്തിത്വങ്ങളെക്കുറിച്ചെഴുതിയ തിളക്കമുള്ള ഒാർമകളാണ് ഈ ഗ്രന്ഥം. രാഷ്ട്രീയ നേതാക്കൾ, ആത്മീയ നേതാക്കൾ, എഴുത്തുകാർ, ഉദ്യോഗസ്ഥ പ്രമുഖർ എന്നിങ്ങനെ പല മേഖലകളിലുള്ളവരെ ഇതിൽ കണ്ടുമുട്ടുന്നു.
ഉണ്മ തേടി ഒരു യാനം
ടി.കെ. മാറിയിടം
പേജ്: 58 വില: ₹ 90
നാദം ബുക്സ്, ആലപ്പുഴ
ഫോൺ: 8547265846
ജീവിതമൊരു യാത്രയാണെന്ന് വീണ്ടും വീണ്ടും പറയുന്ന ഒരു പിടി കവിതകൾ. മാറിവരുന്ന ജീവിതക്കാഴ്ചകളും സാമൂഹിക അന്തരീക്ഷങ്ങളും മനോഭാവങ്ങളുമൊക്കെ ഈ കവിതകളിൽ നിഴലിക്കുന്നുണ്ട്. പരമമാം അറിവിലേക്ക് എത്തുന്പോഴാണ് യാനം പൂർണമാകുന്നതെന്നും ഒാർമിപ്പിക്കുന്നു.