ഷെഹനായി മുഴങ്ങുന്പോൾ
കെ.കെ. പ്രേംരാജ്
പേജ്: 200 വില: ₹ 300
അഡോർ പബ്ലിഷിംഗ് ഹൗസ്
ബംഗളൂരു
ഫോൺ: 98869 10278
മലയാള സാഹിത്യത്തിന് അത്ര പരിചിതമല്ലാത്ത മേഖലയാണ് പാഴ്സി അല്ലെങ്കിൽ സൗരാഷ്ട്ര മതത്തിൽപ്പെട്ടവരുടെ ജീവിതം. ഇന്ത്യയിലേക്കു കുടിയേറിയ പേർഷ്യക്കാരുടെ പിൻതലമുറ. മുംബൈയിൽ താമസമാക്കിയ ഒരു പാഴ്സി കുടുംബത്തിന്റെ കഥ പറയുകയാണീ നോവൽ. പുത്തൻ കഥാന്തരീക്ഷം വായനക്കാരെ ആകർഷിച്ചേക്കാം.
കേരള സംസ്ഥാന പെൻഷൻ
എം.ആർ.ആർ. നായർ
പേജ്: 260 വില: ₹ 315
പ്രൈവറ്റ് പബ്ലിക്കേഷൻ
ഫോൺ: 9447501188
കേരള സംസ്ഥാന പെൻഷനെക്കുറിച്ചുള്ള സമഗ്രവിവരങ്ങൾ അടങ്ങിയ ഗ്രന്ഥം. സർവീസ് പെൻഷൻ, കുടുംബ പെൻഷൻ, പെൻഷൻ കമ്യൂട്ടേഷൻ, ക്ഷാമബത്ത, മെഡിക്കൽ ആനുകൂല്യങ്ങൾ തുടങ്ങി വിവിധ ആനുകൂല്യങ്ങളുടെ വിവരങ്ങൾ, സർക്കാർ ഉത്തരവുകൾ എന്നിങ്ങനെ സമഗ്ര വിവരങ്ങൾ അറിയാം.
അവസ്ഥ
കെ. ശ്രീനിവാസൻ
പേജ്: 150 വില: ₹ 110
പ്രഭാത് ബുക്ക് ഹൗസ്
തിരുവനന്തപുരം
ഫോൺ: 9446362105
കാലത്തെയും ജീവിതത്തെയും നിരീക്ഷിക്കുന്ന നൂറ്റിയൊന്നു ചെറു കവിതകളുടെ സമാഹാരം. ഏതൊരാളുടെയും ജീവിതത്തെ സ്പർശിച്ചുനിൽക്കുന്ന വിഷയങ്ങളാണ് കവിതയ്ക്കു വേണ്ടി തെരഞ്ഞെടുത്തിരിക്കുന്നത്.
ആത്മീയതയുടെ തീരങ്ങൾ തേടി
ജി. മേനാച്ചേരി
പേജ്: 216 വില: ₹ 320
ആത്മ ബുക്സ്, കോഴിക്കോട്
ഫോൺ: 9746077500
ക്രിസ്തീയ ആത്മീയതയുടെ ദർശനങ്ങൾ അതീവശ്രദ്ധയോടെ അവതരിപ്പിക്കുന്ന ഗ്രന്ഥം. ആത്മീയതയിൽ ധ്യാനം, പരിസ്ഥിതി, തൊഴിൽ, സഹനം തുടങ്ങി നിരവധി ഘടകങ്ങൾക്കുള്ള ഇടം ഗ്രന്ഥകാരൻ അന്വേഷിക്കുന്നു. യഥാർഥ ആത്മീയതയിലേക്കു വളരാൻ വായനക്കാരനെ സഹായിക്കും.