വള്ളക്കടവിൽ കാട്ടാന, എന്തെങ്കിലുമൊന്ന് ചെയ്യണം!
ആല്‍ഫിയ ഷെമീര്‍, കുഴിപാടത്തില്‍ ഹൗസ്,
മൂലക്കയം
വ​​​ണ്ടി​​​പ്പെ​​​രി​​​യാ​​​ർ: വ​​​ണ്ടി​​​പ്പെ​​​രി​​​യാ​​​ർ പ​​​ഞ്ചാ​​​യ​​​ത്തി​​​ലെ വ​​​ന​​​മേ​​​ഖ​​​ല​​​യോ​​​ട് അ​​​ടു​​​ത്തു​​​കി​​​ട​​​ക്കു​​​ന്ന വ​​​ള്ള​​​ക്ക​​​ട​​​വ് ഭാ​​​ഗ​​​ത്ത് ജ​​​ന​​​വാ​​​സ​​​കേ​​​ന്ദ്ര​​​ത്തി​​​ൽ കാ​​​ട്ടാ​​​ന​​​ശ​​​ല്യം രൂ​​​ക്ഷ​​​ം. വ​​​ൻ​​​തോ​​​തി​​​ൽ കൃ​​​ഷി ന​​​ശി​​​പ്പി​​​ക്കു​​​ന്ന ഇ​​​വ കൂ​​​ട്ട​​​ത്തോ​​​ടെ​​​ എ​​​ത്തു​​​ന്ന​​​ത് ജനങ്ങളുടെ ഉ​​​റ​​​ക്കം കെ​​​ടു​​​ത്തു​​​ന്നു.

സ​​​ഞ്ചാ​​​രി​​​ക​​​ളു​​​ടെ ഇ​​​ഷ്ട​​​കേ​​​ന്ദ്ര​​​മാ​​​യ സ​​​ത്ര​​​ത്തി​​​ലേ​​​ക്കു പോ​​​കു​​​ന്ന​​​ത് ഇ​​​തു​​​വ​​​ഴി​​​യാ​​​ണ്. കാ​​​ട്ടാ​​​ന​​​ക​​​ൾ കൂ​​​ട്ടു​​​മാ​​​യി നി​​​ൽ​​​ക്കു​​​ന്ന​​​ത് സ​​​ഞ്ചാ​​​രി​​​ക​​​ളെ ആ​​​ക​​​ർ​​​ഷി​​​ക്കു​​​മെ​​​ങ്കി​​​ലും ജനത്തിനു ഭീതിയാ​​​ണ്. ഫോ​​​റ​​​സ്റ്റ് ഡി​​​പ്പാ​​​ർ​​​ട്ട്മെ​​​ന്‍റി​​​ന്‍റെ സ​​​ഹാ​​​യ​​​ത്തോ​​​ടെ വ​​​ലി​​​യ വൈ​​​ദ്യു​​​ത​​​വി​​​ള​​​ക്കു​​​ക​​​ൾ സ്ഥാ​​​പി​​​ച്ചി​​​ട്ടു​​​ണ്ടെ​​​ങ്കി​​​ലും യാ​​​തൊ​​​രു പ്ര​​​യോ​​​ജ​​​ന​​​വു​​​മി​​​ല്ല.

തീ ​​​കൂ​​​ട്ടി​​​യും പാ​​​ട്ട കൊ​​​ട്ടി​​​യും പ​​​ട​​​ക്കം പൊ​​​ട്ടി​​​ച്ചു​​​മൊ​​​ക്കെ​​​യാ​​​ണ് അ​​​വ​​​യെ തു​​​ര​​​ത്തു​​​ന്ന​​​ത്. എ​​​ങ്കി​​​ലും വീണ്ടും അ​​​വ തി​​​രി​​​ച്ചെ​​​ത്തു​​​ന്നു. വ​​​ന​​​ത്തി​​​ൽ വെ​​​ള്ള​​​ത്തി​​​ന്‍റെ​​​യും ഭ​​​ക്ഷ​​​ണ​​​ത്തി​​​ന്‍റെ​​​യും ല​​​ഭ്യ​​​ത​​​ക്കു​​​റ​​​വാ​​​ണ് ഇ​​​തി​​​നു കാ​​​ര​​​ണ​​​മെ​​​ന്നു ക​​​രു​​​തു​​​ന്നു. ക​​​ർ​​​ഷ​​​ക​​​ർ​​​ക്കു സം​​​ര​​​ക്ഷ​​​ണം ന​​​ൽ​​​കാ​​​ൻ അ​​​ധി​​​കൃ​​​ത​​​ർ ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കണം.
student reports contact address