ഈ ​പെ​ൺ​കു​ട്ടി​ക​ൾ​ക്ക് ഇ​തെ​ന്തു​പ​റ്റി?
സ്റ്റുഡന്‍റ് റിപ്പോർട്ടർ: അ​​ലീ​​ന ജോ​​ഷി,
പ്ല​​സ്ടു വി​​ദ്യാ​​ർ​​ഥി​​നി, സി​​ൽ​​വ​​ർ​​ഹി​​ൽ​​സ് എച്ച്എസ്എസ്, പ​​ാറോ​​പ്പ​​ടി, കോ​​ഴി​​ക്കോ​​ട്
കോ​ഴി​ക്കോ​ട്: എ​​ന്‍റെ സ്കൂ​​ളി​​ലെ എ​​ന്‍റെ സ​​മ​​പ്രാ​​യ​​ക്കാ​​രി​​ൽ ഞാ​​ൻ ന​​ട​​ത്തി​​യ പ​​ഠ​​ന​​ത്തെ​​ക്കു​​റി​​ച്ചാ​​ണ് ഈ ​​റി​​പ്പോ​​ർ​​ട്ട്. ‘ഹൊ, ​​ര​​ണ്ടു​​മൂ​​ന്നു വ​​ർ​​ഷം ക​​ഴി​​ഞ്ഞാ​​ൽ ക​​ല്യാ​​ണ​​മാ​​കു​​മ​​ല്ലോ, അ​​പ്പോ​​ൾ പി​​ന്നെ പ​​ഠി​​ച്ചു​​പ​​ഠി​​ച്ച് ത​​ല​​പു​​ണ്ണാ​​ക്കേ​​ണ്ട​​ല്ലോ, അ​​ത്യാ​​വ​​ശ്യം പ​​ഠി​​പ്പു മ​​തി’ -പ്ല​​സ്ടു​​ക്കാ​​രാ​​യ ഒ​​ട്ട​​ന​​വ​​ധി പെ​​ൺ​​കു​​ട്ടി​​ക​​ളു​​ടെ വ​ർ​ത്ത​മാ​ന​മാ​ണി​ത്.

സാ​ന്പ​ത്തി​ക ചു​റ്റു​പാ​ടും വീ​​ട്ടു​​കാ​​രു​​ടെ അ​​മിത ലാ​​ള​​ന​​യും അ​​തി​​രു​​വി​​ടു​​ന്ന സൗ​​ന്ദ​​ര്യ​ഭ്ര​മ​വും കൂ​ടി​ച്ചേ​ർ​ന്ന് ഇ​വ​രെ അ​ല​സ​രാ​ക്കി മാ​റ്റു​ക​യാ​ണോ?
അ​വ​ൾ പ​ഠി​ക്കേ​ണ്ട​തി​ല്ലേ..‍?

സ്ത്രീയെ​​ന്നാ​​ൽ കേ​​വ​​ലം വി​​വാ​​ഹ ജീ​വി​ത​ത്തി​ലേ​ക്കു മാ​ത്രം ഒ​തു​ക്ക​പ്പെ​ടേ​ണ്ട​വ​ള​ല്ല. ച​​ട്ട​​ക്കൂ​​ടു​​ക​​ൾ​​ക്കു​​ള്ളി​​ൽ അ​​ട​​യ്ക്ക​​പ്പെ​​ടേ​​ണ്ട​​വ​​ളുമല്ല. പൊ​​തു സ​​ന്പ​​ദ്‌​​വ്യ​​വ​​സ്ഥ​​യെ പ​​രി​​പോ​​ഷി​​പ്പി​​ക്കു​​ന്ന​​തി​​ൽ പു​​രു​​ഷ​​നൊ​​പ്പം സ്ത്രീ​​യും തു​​ല്യ​​പ​​ങ്കാ​​ളി​​ക​​ളാ​ക​ണം. എ​ന്നാ​ൽ, ഇ​​പ്പോ​​ഴ​​ത്തെ പെ​​ൺ​​കു​​ട്ടി​​ക​​ളി​​ൽ ഒ​​രു​ വി​​ഭാ​​ഗ​​ത്തെ മാ​​റ്റി​​ചി​​ന്തി​​പ്പി​​ക്കാ​​ൻ പ്രേ​രി​പ്പി​ക്കു​ന്ന​ത് എ​ന്താ​ണ്?. പ​ഠ​ന​ത്തെ ഗൗ​ര​വ​മാ​യി കാ​ണേ​ണ്ട​തി​ല്ലെ​ന്ന മ​നോ​ഭാ​വം ആ​രാ​ണ് ഇ​വ​ർ​ക്കു പ​ങ്കു​വ​ച്ചു കൊ​ടു​ക്കു​ന്ന​ത്? പെ​​ൺ​​കൂ​​ട്ടാ​യ്മ​ക​​ളു​​ടെ​​യും കേ​​ര​​ള സാ​​മൂ​​ഹി​​ക​​നീ​​തി വ​​കു​​പ്പി​​ന്‍റെ​​യും നേ​​തൃ​​ത്വ​​ത്തി​​ൽ ഒ​​രു പ​​ഠ​​നം ന​​ട​​ത്തി പോം​​വ​​ഴി​​ക​​ൾ ക​​ണ്ടെ​​ത്തു​​മെ​​ന്ന് ഞ​​ങ്ങ​​ൾ കൗ​​മാ​​ര​​ക്കാ​​ർ പ്ര​തീ​ക്ഷി​ക്കു​ന്നു.
student reports contact address