തി​രു​വ​ന​ന്ത​പു​രം: വ​യ​നാ​ട് ക​ണ​ക്ക് വി​വാ​ദ​ത്തി​ൽ മാ​ധ്യ​മ​ങ്ങ​ൾ​ക്കെ​തി​രേ രൂ​ക്ഷ​വി​മ​ർ​ശ​ന​മു​യ​ർ​ത്തി ന​ട​ത്തി​യ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​നി​ടെ ഉ​രു​ൾ​പൊ​ട്ട​ൽ ദു​രി​ത​ബാ​ധി​ത​ർ​ക്ക് ന​ല്കി​യ സ​ഹാ​യ​ധ​ന​ത്തി​ന്‍റെ ക​ണ​ക്കു​ക​ൾ എ​ണ്ണി​യെ​ണ്ണി പ​റ​ഞ്ഞ് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ.

വ​യ​നാ​ട് ദു​ര​ന്ത​ത്തി​ല്‍ മ​രി​ച്ച 131 പേ​രു​ടെ കു​ടും​ബ​ങ്ങ​ള്‍​ക്ക് ആ​റ് ല​ക്ഷം രൂ​പ വീ​ത​മാ​ണ് ന​ല്‍​കി​യ​ത്. 173 പേ​രു​ടെ സം​സ്‌​കാ​ര​ച​ട​ങ്ങു​ക​ള്‍​ക്കാ​യി കു​ടും​ബ​ത്തി​ന് 10,000 രൂ​പ വീ​തം ന​ല്‍​കി. പ​രി​ക്കേ​റ്റ് ഒ​രാ​ഴ്ച​യി​ലേ​റെ ആ​ശു​പ​ത്രി​യി​ല്‍ തു​ട​ര്‍​ന്ന 26 പേ​ര്‍​ക്ക് 17,16,000 രൂ​പ സ​ഹാ​യം ന​ല്‍​കി.

1,013 കു​ടും​ബ​ങ്ങ​ള്‍​ക്ക് അ​ടി​യ​ന്ത​ര​മാ​യി 10,000 രൂ​പ വീ​തം സ​ഹാ​യം ന​ല്‍​കി. 1,694 പേ​ര്‍​ക്ക് 30 ദി​വ​സം 300 രൂ​പ വീ​തം ന​ല്‍​കി. 33 കി​ട​പ്പു​രോ​ഗി​ക​ള്‍​ക്ക് 2,97,000 രൂ​പ ന​ല്‍​കി. 722 കു​ടും​ബ​ങ്ങ​ള്‍​ക്ക് പ്ര​തി​മാ​സ​വാ​ട​ക​യാ​യി 6,000 രൂ​പ ന​ല്‍​കി​യെ​ന്നും മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി.