ബം​ഗ​ളൂ​രു: ദു​ലീ​പ് ട്രോ​ഫി ക്രി​ക്ക​റ്റി​ൽ മു​ഷീ​ര്‍ ഖാ​ന്‍റെ(105) സെ​ഞ്ചു​റി മി​ക​വി​ൽ ഇ​ന്ത്യ ബി ​പൊ​രു​തു​ന്നു. ഒ​ന്നാം ദി​ന​ത്തി​ലെ ക​ളി അ​വ​സാ​നി​ക്കു​മ്പോ​ൾ ഇ​ന്ത്യ ബി 202/7 ​എ​ന്ന നി​ല​യി​ലാ​ണ്.

ടോ​സ് ന​ഷ്ട​പ്പെ​ട്ട് ബാ​റ്റിം​ഗി​നെ​ത്തി​യ ഇ​ന്ത്യ ബി​ക്ക് മോ​ശം തു​ട​ക്ക​മാ​യി​രു​ന്നു. വ​മ്പ​ൻ അ​ടി​ക്കാ​രാ​യ യ​ശ​സ്വി ജ​യ്‌​സ്വാ​ള്‍ (30), റി​ഷ​ഭ് പ​ന്ത് (7) എ​ന്നി​വ​ര്‍ നി​രാ​ശ​പ്പെ​ടു​ത്തി​യ​തോ​ടെ ഒ​രു ഘ​ട്ട​ത്തി​ൽ ടീം 94/7 ​എ​ന്ന നി​ല​യി​ലാ​യി​രു​ന്നു.

അ​വി​ടെ നി​ന്ന് ന​വ്ദീ​പ് സൈ​നി​യെ(29) കൂ​ട്ടു​പി​ടി​ച്ച് മു​ഷീ​ര്‍ ഖാ​ന്‍ ന​ട​ത്തി​യ ര​ക്ഷാപ്ര​വ​ർ​ത്ത​ന​മാ​ണ് ടീ​മി​നെ മാ​ന്യ​മാ​യ സ്കോ​റി​ലേ​ക്ക് എ​ത്തി​ച്ച​ത്. 227 പ​ന്തു​ക​ള്‍ നേ​രി​ട്ട മു​ഷീ​ര്‍ ര​ണ്ട് സി​ക്‌​സും 10 ഫോ​റി​ന്‍റെ​യും അ​ക​മ്പ​ടി​യോ​ടെ​യാ​ണ് 105 റ​ൺ​സ് നേ​ടി​യ​ത്.

ഇ​ന്ത്യ എ​യ്ക്ക് വേ​ണ്ടി ഖ​ലീ​ല്‍ അ​ഹ​മ്മ​ദ്, അ​കാ​ശ് ദീ​പ്, ആ​വേ​ശ് ഖാ​ന്‍ എ​ന്നി​വ​ര്‍ ര​ണ്ട് വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി.