നിപ പ്രതിരോധം ; വിദഗ്ധ സംഘം നിലമ്പൂരിൽ
Saturday, September 14, 2024 11:29 PM IST
തിരുവനന്തപുരം: വണ്ടൂരിൽ മരിച്ച യുവാവിന് നിപ ബാധ സംശയിക്കുന്നതിനാൽ പ്രതിരോധ നടപടിയുമായി അധികൃതർ. ആരോഗ്യ ഡയറക്ടർ ഞായറാഴ്ച മലപ്പുറത്തെത്തും. വിദഗ്ധ സംഘം നിലമ്പൂരിൽ എത്തി.
നാളെ രാവിലെ പൂനെ ലാബിലെ ഫലം ലഭിക്കും. നിപ കൺട്രോൾ റൂം ഉടൻ പ്രവർത്തനം തുടങ്ങുമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. വണ്ടൂർ നടുവത്ത് സ്വദേശിയായ യുവാവാണ് കഴിഞ്ഞ തിങ്കളാഴ്ച പെരിന്തൽമണ്ണയിലെ സ്വകാര്യാശുപത്രിയിൽ വെച്ച് നിപ ലക്ഷണങ്ങളോടെ മരിച്ചത്.
കോഴിക്കോട് നടത്തിയ പ്രാഥമിക പരിശോധനയിൽ നിപ പോസിറ്റീവാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതിന് പിന്നാലെയാണ് പൂനെ വൈറോളജി ലാബിലേക്ക് സാംപിൾ അയച്ചത്. യുവാവിന്റെ ബന്ധുക്കളെ നിരീക്ഷണത്തിലാക്കിയിരിക്കുകയാണ്.