യുപിയിൽ വീട് തകർന്നുവീണ് മരിച്ചവരുടെ എണ്ണം പത്തായി; രക്ഷാപ്രവർത്തനം തുടരുന്നു
Sunday, September 15, 2024 2:18 PM IST
മീററ്റ്: യുപിയിലെ മീററ്റിൽ മൂന്ന് നിലകളുള്ള വീട് തകർന്നു വീണുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം പത്തായി. കെട്ടിട അവശിഷ്ടങ്ങൾക്കുള്ളിൽ നാല് പേർ കൂടി കുടുങ്ങിക്കിടക്കുന്നുണ്ടെന്ന സംശയത്തെത തുടർന്ന് ഇപ്പോഴും രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.
കെട്ടിടത്തിനുള്ളില്‍ 15 പേര് ഉണ്ടായിരുന്നതായാണ് വിവരം. ദേശീയ ദുരന്തനിവാരണ സേന, അഗ്നിശമന സേന, പോലീസ് സംഘങ്ങൾ സ്ഥലത്തുണ്ട്.
മീററ്റിലെ ലോഹിയ നഗറില്‍ ശനിയാഴ്ച വൈകുന്നേരമാണ് അപകടമുണ്ടായത്. ഒരു കുടുംബത്തിൽനിന്നുള്ളവരാണ് മരിച്ചത്. ഒന്നര വയസുള്ള ഒരു പിഞ്ചുകുഞ്ഞും ആറും ഏഴും പതിനൊന്നും പതിനഞ്ചും വയസുള്ള മറ്റ് നാല് കുട്ടികളും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. പരിക്കേറ്റ എല്ലാവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.