മീററ്റിൽ മൂന്നുനിലക്കെട്ടിടം തകർന്നുവീണു: മൂന്ന് മരണം
Sunday, September 15, 2024 4:02 AM IST
മീററ്റ്: ഉത്തർപ്രദേശിലെ മീററ്റിൽ മൂന്നുനില കെട്ടിടം തകർന്നുവീണ് മൂന്ന് പേർ മരിച്ചു. കുടുങ്ങിക്കിടക്കുന്ന ആറ് പേർക്കായി രക്ഷാപ്രവർത്തനം തുടരുന്നു.
അഞ്ച് പേരെ രക്ഷപ്പെടുത്തി. കനത്തെ മഴയെത്തുടർന്നാണ് ലോഹ്യ നഗറിലെ കെട്ടിടം തകർന്നുവീണത്.
ഒട്ടേറെ പഴയ കെട്ടിടങ്ങൾ സ്ഥിതിചെയ്യുന്ന ഇടുങ്ങിയ വഴികളുള്ള ഭാഗത്താണ് അപകടമുണ്ടായത്. ദേശീയ ദുരന്തനിവാരണസേനയും സംസ്ഥാന ദുരന്തനിവാരണസേനയും അഗ്നിശമനസേനയും പോലീസും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തുന്നത്.