മാധ്യമപ്രവര്‍ത്തക പി.എസ്. രശ്മി അന്തരിച്ചു
Sunday, September 15, 2024 12:34 PM IST
തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തക പി.എസ്. രശ്മി (38) അന്തരിച്ചു. ജനയുഗം പത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫ് ആണ്.
ഈരാറ്റുപേട്ടയിലെ വീട്ടില്‍വച്ചായിരുന്നു അന്ത്യം. രാവിലെ ദേഹാസ്വാസ്ഥ്യമുണ്ടായതിനെ തുടർന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഭര്‍ത്താവ് ദീപക് പ്രസാദ് പാറപ്രം, തിരുവനന്തപുരം ടൈംസ് ഓഫ് ഇന്ത്യയിൽ
ഫോട്ടോഗ്രാഫറാണ്.
മൃതദേഹം തിങ്കളാഴ്ച രാവിലെ എട്ടിന് ഈരാറ്റുപേട്ട തിടനാട്ടെ വീട്ടിലെത്തിക്കും. സംസ്കാരം ഉച്ചയ്ക്ക് മൂന്നിന് വീട്ടുവളപ്പില്‍.