കൊയിലാണ്ടിയിൽ മദ്യപസംഘത്തിന്റെ ആക്രമണത്തിൽ പോലീസുകാർക്ക് പരിക്ക്
Monday, September 16, 2024 12:19 AM IST
കോഴിക്കോട്: കൊയിലാണ്ടിയിൽ മദ്യപസംഘത്തിന്റെ ആക്രമണത്തിൽ മൂന്ന് പോലീസുകാർക്ക് പരിക്ക്. പാർക്ക് റെസിഡൻസി ബാറിലെ സംഘർഷത്തെക്കുറിച്ച് അന്വേഷിക്കാനെത്തിയ എഎസ്ഐ അബ്ദുൾ റഖിബ്, സിപിഒമാരായ നിഖിൽ, പ്രവീൺ എന്നിവർക്കാണ് പരിക്കേറ്റത്.
ഇവരെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പോലീസുകാരെ ആക്രമിച്ചവരെ ഇതുവരെയും പിടികൂടാനായിട്ടില്ല.