പേരാമ്പ്രയിൽ ഇറങ്ങിയ കാട്ടാനയെ കാടുകയറ്റാനായില്ല; മയക്കുവെടി വയ്ക്കണമെന്ന് നാട്ടുകാർ
Sunday, September 15, 2024 4:00 PM IST
കോഴിക്കോട്: പേരാമ്പ്രയിൽ ജനവാസ മേഖലയിൽ ഇറങ്ങിയ മോഴയാനയെ ഇതുവരെ കാടു കയറ്റാനായില്ല. ആന നിലവിൽ പന്തിരിക്കരയിലെ വയലിലും കൃഷിയിടങ്ങളിലുമായി തുടരുകയാണ്. പെരുവണ്ണാമൂഴിയിൽ നിന്നുള്ള വനപാലകരും പേരാമ്പ്ര പോലീസും വയനാട്ടിൽ നിന്നുള്ള എലിഫന്റ് സ്ക്വാഡും സ്ഥലത്തെത്തിയിട്ടുണ്ട്.
പുലർച്ചെ രണ്ടോടെ പന്തിരിക്കര ഭാഗത്തും അഞ്ചോടെ പേരാമ്പ്ര പൈതോത്ത് പള്ളിത്താഴെ ഭാഗത്തുമാണ് കാട്ടാനയെ കണ്ടത്. പിന്നീട് നാട്ടുകാർ ബഹളം വച്ചതോടെ ആന പള്ളിയറക്കണ്ടി ഭാഗത്തേക്കും പിന്നീട് ചാത്തോത്ത് ചാലിലേക്കും മാറുകയായിരുന്നു. പെരുവണ്ണാമുഴി ഭാഗത്തുള്ള വനമേഖലയിൽ നിന്ന് ആന ഇറങ്ങിയതെന്നാണ് കരുതുന്നത്.