കോ​ഴി​ക്കോ​ട്: നാ​ദാ​പു​ര​ത്ത് നി​രോ​ധി​ത ഉ​ല്‍​പ്പ​ന്ന​ങ്ങ​ളു​മാ​യി ബീ​ഹാ​ര്‍ സ്വ​ദേ​ശി പി​ടി​യി​ല്‍. മു​ഹ​മ്മ​ദ് സ​ര്‍​ഫേ ആ​ലം (38) ആ​ണ് പി​ടി​യി​ലാ​യ​ത്. നാ​ദാ​പു​ര​ത്ത് സ്‌​കൂ​ള്‍ പ​രി​സ​ര​ത്ത് നി​ന്നാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്.

നാ​ദാ​പു​രം എ​സ് ഐ ​അ​നീ​ഷ് വ​ട​ക്കേ​ട​ത്തും സം​ഘ​വു​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. പ​രി​ശോ​ധ​ന​യി​ല്‍ പ്ര​തി​യി​ല്‍ നി​ന്ന് വി​ല്‍​പ്പ​ന​ക്ക് സൂ​ക്ഷി​ച്ച 900 പാ​ക്ക​റ്റ് നി​രോ​ധി​ത പു​ക​യി​ല ഉ​ല്‍​പ്പ​ന്ന​ങ്ങ​ള്‍ പോ​ലീ​സ് ക​ണ്ടെ​ടു​ത്തു.

പോ​ലീ​സി​ന്‍റെ പ​ട്രോ​ളിം​ഗി​ന് ഇ​ട​യി​ലാ​ണ് പ്ര​തി പി​ടി​യി​ലാ​യ​ത്. സം​സ്ഥാ​ന​ത്തി​ന് പു​റ​ത്ത് നി​ന്ന് ട്രെ​യി​ന്‍ മാ​ര്‍​ഗ​മാ​ണ് ല​ഹ​രി വ​സ്തു​ക്ക​ള്‍ എ​ത്തി​ക്കു​ന്ന​ത് എ​ന്ന് പ്ര​തി പോലീ​സി​ല്‍ മൊ​ഴി ന​ല്‍​കി. പ്ര​തി​യു​ടെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ​താ​യി പോലീ​സ് അ​റി​യി​ച്ചു.