പേരാമ്പ്രയിൽ റോഡരികിൽ കാട്ടാനയെത്തി; തുരത്താൻ വനംവകുപ്പ്
Sunday, September 15, 2024 10:40 AM IST
പേരാമ്പ്ര: കോഴിക്കോട് പേരാമ്പ്രയിൽ റോഡരികിൽ കാട്ടാന ഇറങ്ങി. പേരാമ്പ്ര നഗരത്തിൽ നിന്ന് ഏകദേശം രണ്ടു കിലോമീറ്റർ അകലെ പൈതോത്ത് റോഡ് ഭാഗത്താണ് ആനയിറങ്ങിയത്.
രാവിലെ നടക്കാനിറങ്ങിയവരാണ് ആനയെ ആദ്യം കണ്ടത്. തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരും പോലീസും സ്ഥലത്തെത്തി. ആനയെ തുരത്താൻ താമരശേരിയിൽനിന്ന് ആര്‍ആര്‍ടി സംഘം സ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്.
പെരുവണ്ണാമൂഴി പട്ടാണിപ്പാറ ഭാഗത്ത് നിന്നാണ് ആനയെത്തിയതെന്നാണ് സൂചന.