ആന്ധ്ര ആർടിസി ബസിൽ ട്രക്ക് ഇടിച്ചു കയറി; എട്ട് മരണം
Saturday, September 14, 2024 1:37 AM IST
ചിറ്റൂർ: ആന്ധ്രപ്രദേശിലെ ചിറ്റൂരിൽ ദേശീയ പാതയിൽ ബസ് ട്രക്കുകളുമായി കൂട്ടിയിടിച്ച് എട്ട് പേർ മരിച്ചു. ആന്ധ്ര റോഡ് കോർപറേഷന്റെ ബസ് രണ്ട് ട്രക്കുകളിലായി ഇടിച്ചാണ് അപകടം.
അപകടത്തിൽ 30 പേർക്ക് പരിക്കേറ്റു. ചിറ്റൂർ- ബംഗളൂരു ദേശീയ പാതയില്‍ മൊഗിളിഘട്ടിലാണ് അപകടം. തിരുപ്പതിയിൽ നിന്നു ബംഗളൂരുവിലേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്.
തിരുപ്പതി തിരുമല ക്ഷേത്ര ദർശനം കഴിഞ്ഞ ബംഗളൂരുവിലേക്ക് മടങ്ങുന്നവരായിരുന്നു ബസിലെ യാത്രക്കാരിൽ ഭൂരിഭാഗവും. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.