ഡൽഹിയിൽ ജിം ഉടമ വെടിയേറ്റ് മരിച്ച സംഭവം: ആറ് പേരെ കസ്റ്റഡിയിലെടുത്തു
Saturday, September 14, 2024 4:20 AM IST
ന്യൂഡൽഹി: തെക്കന്‍ ഡല്‍ഹിയില്‍ ജിം ഉടമ വെടിയേറ്റ് മരിച്ച സംഭവത്തിൽ ആറ് പേരെ കസ്റ്റഡിയിലെടുത്ത് പോലീസ്. അഫ്ഗാൻ വംശജനായ നാദിർഷ എന്നയാളാണ് മരിച്ചത്. വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം. ഗ്രേറ്റർ കൈലാഷ് പ്രദേശത്ത് ബൈക്കിലെത്തില രണ്ട് പേർ നാദിർഷയ്ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു.
വെടിവയ്പ്പില്‍ പരിക്കേറ്റ നാദിര്‍ഷായെ മാക്സ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. സംഭവ സ്ഥലത്ത് നിന്ന് പൊലീസ് ഉദ്യോഗസ്ഥർ ബുള്ളറ്റ് പ്രൊജക്ടൈലുകളും വെടിയുണ്ടകളും കണ്ടെത്തിയിരുന്നു.
ഗുണ്ടാ സംഘങ്ങൾ തമ്മിലുള്ള കുടിപ്പകയാണ് കൊലപാതകത്തിനാണ് കാരണമെന്നാണ് പോലീസ് അറിയിച്ചത്. അധോലോക ബന്ധമുള്ള ലോറൻസ് ബിഷ്ണോയി സംഘത്തിലെ ഗോൾഡി ബ്രാറിന്റെ സഹായിയായ രോഹിത് ഗോദര കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് രംഗത്തെത്തിയിരുന്നു. എന്നാൽ സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്നാണ് പോലീസ് പ്രതികരിച്ചത്.