സ്കൂളിലെ ഉച്ചഭക്ഷണത്തിൽ ചത്ത ഓന്ത്; 65 വിദ്യാർഥികൾ ആശുപത്രിയിൽ
Saturday, September 14, 2024 2:46 AM IST
ദംക: ജാര്‍ഖണ്ഡില്‍ സര്‍ക്കാര്‍ സ്കൂളില്‍ വിതരണം ചെയ്ത ഭക്ഷണത്തിൽ ചത്ത ഓന്ത്. ദംക ജില്ലയിലെ തൊങ്റ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന സ്കൂളിലാണ് സംഭവം.
ഭക്ഷണം കഴിച്ചതിനെ തുടർന്ന് ആരോഗ്യപ്രശ്നങ്ങൾ നേരിട്ട 65 വിദ്യാർഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഭക്ഷണം കഴിച്ച ഉടൻ വിദ്യാർഥികള്‍ ഛര്‍ദിക്കുകയായിരുന്നുവെന്ന് ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസര്‍ അസ്ഫര്‍ ഹുസ്നെയ്ന്‍ പറഞ്ഞു. തുടര്‍ന്ന് വിദ്യാർത്ഥികളെ മസാലിയയിലെ ആരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു.
നിലവില്‍ വിദ്യാർഥികളുടെ ആരോഗ്യ സ്ഥിതി തൃപ്തികരമാണ്.