തി​രു​വ​ന​ന്ത​പു​രം: ആ​ന്‍റി​ബ​യോ​ട്ടി​ക്കു​ക​ളു​ടെ അ​മി​ത ഉ​പ​യോ​ഗം ത​ട​യു​ന്ന​തി​ന് ആ​രോ​ഗ്യ വ​കു​പ്പ് ശ​ക്ത​മാ​യ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചു വ​രു​ന്ന​താ​യി ആ​രോ​ഗ്യ വ​കു​പ്പ് മ​ന്ത്രി വീ​ണാ ജോ​ര്‍​ജ്. ഡോ​ക്ട​റു​ടെ കു​റി​പ്പ​ടി​യി​ല്ലാ​തെ ആ​ന്‍റി​ബ​യോ​ട്ടി​ക്കു​ക​ള്‍ ന​ല്‍​കു​ന്ന സ്ഥാ​പ​ന​ങ്ങ​ള്‍​ക്കെ​തി​രെ ക​ര്‍​ശ​ന ന​ട​പ​ടി സ്വീ​ക​രി​ച്ച​തോ​ടെ അ​നാ​വ​ശ്യ​മാ​യ ആ​ന്‍റി​ബ​യോ​ട്ടി​ക് ഉ​പ​യോ​ഗ​ത്തി​ല്‍ കാ​ര്യ​മാ​യ കു​റ​വു​ണ്ടാ​യെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

അ​തേ​സ​മ​യം വ​ള​ര്‍​ത്തു മൃ​ഗ​ങ്ങ​ള്‍​ക്ക് വെ​റ്റ​റി​ന​റി ഡോ​ക്ട​റു​ടെ നി​ര്‍​ദേ​ശ​മി​ല്ലാ​തെ ആ​ന്‍റി​ബ​യോ​ട്ടി​ക്കു​ക​ള്‍ അ​നാ​വ​ശ്യ​മാ​യി ന​ല്‍​കു​ന്നെ​ന്ന് ക​ണ്ടെ​ത്തി. ഇ​തി​നെ തു​ട​ര്‍​ന്ന് ഡ്ര​ഗ്‌​സ് ക​ണ്‍​ട്രോ​ള്‍ വ​കു​പ്പ് ഓ​പ്പ​റേ​ഷ​ന്‍ വെ​റ്റ്ബ​യോ​ട്ടി​ക് എ​ന്ന പേ​രി​ല്‍ പ​രി​ശോ​ധ​ന​ക​ള്‍ ന​ട​ത്തി.

ഇ​ത്ത​രം മൃ​ഗ​ങ്ങ​ളു​ടെ പാ​ലി​ലൂ​ടെ​യും മാം​സ​ത്തി​ലൂ​ടെ​യും ആ​ന്‍റി​ബ​യോ​ട്ടി​ക്കു​ക​ളു​ടെ അ​വ​ശി​ഷ്ടം മ​നു​ഷ്യ ശ​രീ​ര​ത്തി​ലെ​ത്തി​യാ​ല്‍ ആ​രോ​ഗ്യ​ത്തി​ന് ഹാ​നി​ക​ര​മാ​കാ​ന്‍ സാ​ധ്യ​ത​യു​ണ്ടെ​ന്ന് ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ര്‍​ന്നാ​ണ് ന​ട​പ​ടി​യെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.