സിന്ധു പുറത്ത്
Sunday, May 28, 2023 2:11 AM IST
ക്വലാലംപുർ: മലേഷ്യൻ മാസ്റ്റേഴ്സിൽ ഇന്ത്യൻ താരം പി.വി. സിന്ധു സെമി ഫൈനലിൽ പുറത്തായി. ഇന്തോനേഷ്യയുടെ ഗ്രിഗോറിയ തുൻജുംഗിനോട് 14-21, 17-21 എന്ന സ്കോറിനാണു സിന്ധു പരാജയപ്പെട്ടത്. അതേസമയം, മറ്റൊരു ഇന്ത്യൻ താരം എച്ച്.എസ്. പ്രണോയ് ടൂർണമെന്റിന്റെ ഫൈനലിൽ കടന്നു.