മെ​​യ്ഡ​​ൻ ഓ​​വ​​ർ സ്പെഷലിസ്റ്റ് ബാപ്പു നാദ്കർണി അന്തരിച്ചു
മെ​​യ്ഡ​​ൻ ഓ​​വ​​ർ സ്പെഷലിസ്റ്റ് ബാപ്പു നാദ്കർണി അന്തരിച്ചു
Friday, January 17, 2020 11:57 PM IST
മും​​ബൈ: മു​​ൻ ഇ​​ന്ത്യ​​ൻ ഓ​​ൾ റൗ​​ണ്ട​​ർ ബാ​​പ്പു നാ​​ദ്ക​​ർ​​ണി (86) അ​​ന്ത​​രി​​ച്ചു. 1933 ഏ​​പ്രി​​ൽ നാ​​ലി​​നു മ​​ഹാ​​രാ​​ഷ്‌​​ട്ര​​യി​​ലെ നാ​​സി​​ക്കി​​ൽ ജ​​നി​​ച്ച ര​​മേ​​ഷ്ച​​ന്ദ്ര ഗം​​ഗാ​​റാം നാ​​ദ്ക​​ർ​​ണി 1955ൽ ​​ന്യൂ​​സി​​ല​​ൻ​​ഡി​​നെ​​തി​​രേ​​യാ​​ണ് ടെ​​സ്റ്റി​​ൽ അ​​ര​​ങ്ങേ​​റ്റം കു​​റി​​ച്ച​​ത്. 1968ൽ ​​ന്യൂ​​സി​​ല​​ൻ​​ഡി​​നെ​​തി​​രേ​​ത​​ന്നെ അ​​വ​​സാ​​ന മ​​ത്സ​​രം ക​​ളി​​ച്ചു. 41 ടെ​​സ്റ്റു​​ക​​ൾ ക​​ളി​​ച്ച നാ​​ദ്ക​​ർ​​ണി 1414 റ​​ൺ​​സും 88 വി​​ക്ക​​റ്റും സ്വ​​ന്തം പേ​​രി​​ൽ കു​​റി​​ച്ചു.

ഇം​​ഗ്ല​​ണ്ടി​​നെ​​തി​​രേ മ​​ദ്രാ​​സി​​ൽ 21 മെ​​യ്ഡ​​ൻ ഓ​​വ​​റു​​ക​​ൾ തു​​ട​​ർ​​ച്ച​​യാ​​യി എ​​റി​​ഞ്ഞ് റി​​ക്കാ​​ർ​​ഡി​​ട്ട​​യാ​​ളാ​​ണ് നാ​​ദ്ക​​ർ​​ണി. 32-27-5-0 എ​​ന്നാ​​യി​​രു​​ന്നു ആ ​​ഇ​​ന്നിം​​ഗ്സി​​ലെ നാ​​ദ്ക​​ർ​​ണി​​യു​​ടെ പ്ര​​ക​​ട​​നം. റ​​ൺ​​സ് വ​​ഴ​​ങ്ങു​​ന്ന​​തി​​ൽ ഏ​​റെ പി​​ശു​​ക്കു കാ​​ണി​​ച്ച നാ​​ദ്ക​​ർ​​ണി​​യു​​ടെ ഇ​​ക്ക​​ണോ​​മി റേ​​റ്റ് 1.67 ആ​​യി​​രു​​ന്നു. ടെ​​സ്റ്റ് ക്രി​​ക്ക​​റ്റ് ച​​രി​​ത്ര​​ത്തി​​ൽ ഇ​​തി​​ലും കു​​റ​​ഞ്ഞ ഇ​​ക്ക​​ണോ​​മി റേ​​റ്റു​​ള്ള​​ത് മൂ​​ന്നു പേ​​ർ​​ക്കു മാ​​ത്ര​​മാ​​ണ്. ടെ​​സ്റ്റി​​ൽ ഒ​​രു സെ​​ഞ്ചു​​റി നേ​​ടി​​യി​​ട്ടു​​ള്ള നാ​​ദ്ക​​ർ​​ണി ഒ​​രു ത​​വ​​ണ പ​​ത്തു വി​​ക്ക​​റ്റ് നേ​​ട്ട​​വും നാ​​ലു ത​​വ​​ണ ഒ​​രു ഇ​​ന്നിം​​ഗ്സി​​ൽ അ​​ഞ്ചു വി​​ക്ക​​റ്റ് നേ​​ട്ട​​വും ക​​ര​​സ്ഥ​​മാ​​ക്കി​​യി​​ട്ടു​​ണ്ട്. മും​​ബൈ​​യു​​ടെ താ​​ര​​മാ​​യി​​രു​​ന്ന നാ​​ദ്ക​​ർ​​ണി 191 ഫ​​സ്റ്റ് ക്ലാ​​സ് മ​​ത്സ​​ര​​ങ്ങ​​ളി​​ൽ​​നി​​ന്ന് 500 വി​​ക്ക​​റ്റും 8880 റ​​ൺ​​സും നേ​​ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.