മുത്തൂറ്റ് മൈക്രോഫിന്‍ വായ്പാ പലിശ നിരക്കുകള്‍ കുറച്ചു
Thursday, December 5, 2024 11:09 PM IST
കൊച്ചി: മുന്‍നിര മൈക്രോഫിനാന്‍സ് സ്ഥാപനമായ മുത്തൂറ്റ് മൈക്രോഫിന്‍ വായ്പാ പലിശനിരക്കുകള്‍ കുറച്ചു. ഈ വർഷം ഇതു മൂന്നാംതവണയാണു നിരക്കുകൾ കുറയ്ക്കുന്നത്.
വായ്പകള്‍ കൂടുതല്‍ പേരിലേക്ക് എത്തിക്കാനുള്ള അവസരമൊരുക്കുന്നതിന്റെ ഭാഗമായാണിതെന്ന് മാനേജ്മെന്റ് അറിയിച്ചു. പലിശനിരക്കുകളിൽ 25 മുതൽ 125 വരെ അടിസ്ഥാന പോയിന്റുകളാണ് കുറച്ചത്.