കൊ​​​ച്ചി: 25 വ​​​ര്‍​ഷം പി​​​ന്നി​​​ടു​​​ന്ന സ്‌​​​കോ​​​ഡ ഓ​​​ട്ടോ ഇ​​​ന്ത്യ ന​​​ട​​​പ്പു​​​വ​​​ര്‍​ഷ​​​ത്തെ ആ​​​ദ്യ ആ​​​റു​​​മാ​​​സം 36,000 കാ​​​റു​​​ക​​​ള്‍ വി​​​റ്റ് ച​​​രി​​​ത്ര​​​നേ​​​ട്ടം കൈ​​​വ​​​രി​​​ച്ചു.

മു​​​ന്‍ വ​​​ര്‍​ഷം ഇ​​​തേ കാ​​​ല​​​യ​​​ള​​​വി​​​നേ​​​ക്കാ​​​ള്‍ 130 ശ​​​ത​​​മാ​​​നം കൂ​​​ടു​​​ത​​​ലാ​​​ണി​​​ത്. നേ​​​ര​​​ത്തെ 2022 ലാ​​​ണ് ഏ​​​റ്റ​​​വും ഉ​​​യ​​​ര്‍​ന്ന അ​​​ര്‍​ധ​​​വാ​​​ര്‍​ഷി​​​ക വി​​​ല്പ​​​ന ക​​​മ്പ​​​നി കൈ​​​വ​​​രി​​​ച്ച​​​ത്. 28,899 യൂ​​​ണി​​​റ്റു​​​ക​​​ളാ​​​ണ് അ​​​ന്നു വി​​​റ്റ​​​ഴി​​​ച്ച​​​ത്.


ക​​​മ്പ​​​നി​​​യു​​​ടെ പു​​​തി​​​യ മോ​​​ഡ​​​ലാ​​​യ കൈ​​​ലാ​​​ഖ് മി​​​ക​​​ച്ച വി​​​ല്പ​​​ന രേ​​​ഖ​​​പ്പെ​​​ടു​​​ത്തി. സം​​​സ്ഥാ​​​ന​​​ത്ത് 295 ഔ​​​ട്ട്‌ലെ​​​റ്റു​​​ക​​​ളാ​​​ണ് സ്‌​​​കോ​​​ഡ​​​യ്ക്കു​​​ള്ള​​​ത്. 2025 അ​​​വ​​​സാ​​​ന​​​ത്തോ​​​ടെ ഇ​​​തു 350 ആ​​​യി വ​​​ര്‍​ധി​​​പ്പി​​​ക്കു​​​ക​​​യാ​​​ണ് ല​​​ക്ഷ്യ​​​മെ​​​ന്ന് അ​​​ധി​​​കൃ​​​ത​​​ര്‍ പ​​​റ​​​ഞ്ഞു.