ടാറ്റ എയ്സ് പ്രോ പുറത്തിറക്കി
Friday, July 4, 2025 12:05 AM IST
കൊച്ചി: വാണിജ്യ വാഹന നിര്‍മാതാക്കളായ ടാറ്റ മോട്ടോഴ്സ് ഫോർ വീലര്‍ മിനി ട്രക്കായ ടാറ്റ എയ്സ് പ്രോ പുറത്തിറക്കി.
സംരംഭകരെയും ചെറുകിട ബിസിനസുകാരെയും ലക്ഷ്യമിട്ടാണു പുതിയ മോഡൽ വിപണിയിലെത്തിച്ചത്. പെട്രോള്‍, ബൈഫ്യുവല്‍ (സിഎന്‍ജി + പെട്രോള്‍), ഇലക്ട്രിക് എന്നിങ്ങനെ മൂന്ന് വേരിയന്റുകളില്‍ എയ്സ് പ്രൊ ലഭ്യമാണ്. 3.99 ലക്ഷം രൂപ മുതലാണ് വില.