ജെഎം ഫിനാന്ഷലിൽ പുതിയ ഫണ്ട് ഓഫര്‍
Friday, July 4, 2025 12:05 AM IST
കൊച്ചി: മുന്‍നിര ധനകാര്യ സേവന സ്ഥാപനങ്ങളിലൊന്നായ ജെഎം ഫിനാന്ഷലിന്റെ കീഴിലുള്ള ജെഎം ഫിനാന്‍ഷല്‍ അസെറ്റ് മാനേജ്മെന്റ് ലിമിറ്റഡ് പുതിയ ഇക്വിറ്റി സ്കീം (ജെഎം ലാര്‍ജ് ആൻഡ് മിഡ് കാപ് ഫണ്ട്) അവതരിപ്പിച്ചു.
പുതിയ ഫണ്ട് ഓഫര്‍ 18 വരെ സബ്സ്ക്രൈബ് ചെയ്യാം. ലാര്‍ജ് കാപ്, മിഡ് കാപ് ഓഹരികളില്‍ ഒരേ സമയം നിക്ഷേപിക്കാന്‍ കഴിയുന്ന വിധമാണ് ഇതിന്റെ ഘടനയെന്ന് അധികൃതർ പറഞ്ഞു.