ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കൊമേഴ്സ്-ലക്ഷ്യക്കു കൊച്ചിയില്‍ പുതിയ കാന്പസ്
Thursday, June 13, 2024 12:37 AM IST
കൊച്ചി: ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കൊമേഴ്സ്-ലക്ഷ്യയുടെ പുതിയ കാന്പസ് കൊച്ചി വൈറ്റിലയ്ക്കു സമീപം പൊന്നുരുന്നിയില്‍ പ്രവർത്തനമാരംഭിച്ചു. 75,000 ചതുരശ്ര അടിയിലധികം വിസ്തീര്‍ണത്തിൽ അത്യാധുനിക സൗകര്യങ്ങളോടെയാണ് പുതിയ കാന്പസ് സജ്ജമാക്കിയിട്ടുള്ളത്. നൂതന സൗകര്യങ്ങളോടുകൂടിയ ക്ലാസ് മുറികള്‍, ഓഡിറ്റോറിയം, ലൈബ്രറി എന്നിവയുണ്ട്. ഹോസ്റ്റല്‍, സ്റ്റഡി ഏരിയ തുടങ്ങിയ സൗകര്യങ്ങളും കാന്പസിലുണ്ട്.
ബികോം + എസിസിഎ, എംബിഎ + എസിസിഎ കോഴ്സുകൾ ലക്ഷ്യയിലുണ്ട്. നിലവില്‍ ജോലി ചെയ്യുന്നവര്‍ക്കും വിദ്യാര്‍ഥികള്‍ക്കും അനുയോജ്യമായ രീതിയില്‍ സിഎംഎ യുഎസ് വീക്കെൻഡ് കോച്ചിംഗ് ക്ലാസുകളും സജ്ജമാക്കിയിട്ടുണ്ടെന്ന് ഐഐസി ലക്ഷ്യ മാനേജിംഗ് ഡയറക്ടര്‍ ഓര്‍വല്‍ ലയണല്‍ പറഞ്ഞു.
മികച്ച കണക്ടിവിറ്റി സൗകര്യങ്ങളും വളര്‍ന്നുകൊണ്ടിരിക്കുന്ന കൊമേഴ്സ്യല്‍ ഹബ് എന്ന നിലയിലുമാണു പുതിയ കാസിനായി കൊച്ചി തെരഞ്ഞെടുത്തിരിക്കുന്നതെന്നു ഓര്‍വല്‍ ലയണല്‍ അറിയിച്ചു. നിലവില്‍ ഒരു ലക്ഷത്തിനു മുകളില്‍ പൂര്വവിദ്യാർഥികളാണ് ലക്ഷ്യയ്ക്കുള്ളത്. പുതുതായി ലോഞ്ച് ചെയ്തിട്ടുള്ള ബികോം പ്ലസ് എസിസിഎ പ്രോഗ്രാം മൂന്നു വര്‍ഷത്തെ കോഴ്സാണ്. അക്കൗണ്ടിംഗ്, ഫിനാന്‍സ് മേഖലയില്‍ മികച്ച കരിയര്‍ സ്വപ്നം കാണുന്ന വിദ്യാർഥികള്‍ക്കു വേണ്ടിയുള്ളതാണ് കോഴ്സ്.
ഡിഗ്രി പൂര്‍ത്തിയാക്കിയവർക്ക് എംബിഎ പ്ലസ് എസിസിഎ കോഴ്സുമുണ്ട്. തിയറി ക്ലാസുകള്‍ക്കൊപ്പം പ്രാക്ടിക്കല്‍ സെഷനുകളും ലക്ഷ്യ വിദ്യാര്‍ഥികള്‍ക്ക് ഉറപ്പുനല്‍കുന്നു. ഓഫ് ലൈനായാണ് ക്ലാസുകൾ. ജോലി ചെയ്യുന്നവര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കുമായി സിഎംഎ യുഎസ് വീക്കെൻഡ് ക്ലാസുകളും, കൊമേഴ്സ് ട്യൂഷനു പുറമേ പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ഥികള്‍ക്കായി സിഎ ഫൗണ്ടേഷന് വീക്കെന്‍ഡ് ക്ലാസുകളും ഐഐസി ലക്ഷ്യയിലുണ്ട്.
സ്റ്റാൻഡേര്‍ഡ് ചാര്‍ട്ടേഡ്, ഗ്രാന്‍ഡ് തൊര്ന്റോണ്, മേഴ്സിഡസ് ബെന്‍സ്, റിലയന്‍സ്, വിപ്രോ, മഹീന്ദ്ര, ഫെഡറല്‍ ബാങ്ക്, ഐബിഎം തുടങ്ങി എന്നിങ്ങനെ മുന്‍നിര കമ്പനികളിലെല്ലാം ഐഐസി ലക്ഷ്യയില്‍ നിന്നും പഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും അധികൃതർ അറിയിച്ചു.