പേടിഎം വരുമാനം 25% ഉയർന്നു
Saturday, May 25, 2024 1:11 AM IST
കൊച്ചി: പേമെന്റ്, ധനകാര്യ സേവന വിതരണ കമ്പനിയായ പേടിഎം 2023-24 സാമ്പത്തികവർഷത്തിലെ ആദ്യപാദ ഫലങ്ങൾ പ്രഖ്യാപിച്ചു. കമ്പനിയുടെ പ്രധാന ബിസിനസ് പ്രവർത്തനങ്ങളിൽനിന്നുള്ള വരുമാനം 25 ശതമാനം വർധിച്ച് 9,978 കോടി രൂപയായി.