കരുത്താർജിച്ച് ഡോളർ, തകർന്ന് രൂപ
Wednesday, September 27, 2023 1:30 AM IST
മുംബൈ: ആഗോള വിപണിയിൽ ഡോളർ കരുത്താർജിച്ചതോടെ തകർന്ന് തരിപ്പണമായി രൂപ. രൂപയുടെ മൂല്യം ഇടിഞ്ഞതോടെ സ്വർണവില രണ്ടുദിവസങ്ങൾക്കുശേഷം കുറഞ്ഞു.
ഡോളർ സൂചിക 106.03ലാണ്. ഡോളർ സൂചിക 2022 നവംബറിന് ശേഷമുള്ള ഏറ്റവും ഉയർന്ന നിലയിലാണ്. ഡോളറുമായി മത്സരിക്കുന്ന ലോകത്തിലെ പ്രധാന ആറ് കറൻസികളും മൂല്യം കുറയുകയാണ് ചെയ്തത്.